ചണ്ഡീഗഡ്: പഞ്ചാബിലെ ബതിന്ദയിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച പരിപാടിയുടെ വേദി ഒരു സംഘം കർഷകർ കൈയേറി. തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ച് പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റു. അമ്രിക് സിംഗ് റോഡിലെ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേൾക്കുന്നതിനിടെയാണ്. ഒരു കൂട്ടം കർഷകർ മുദ്രാവാക്യം വിളിച്ച് വേദി കൈയേറിയത്. അവർ വേദിയിലെ കസേരകളും എൽഇഡി സംവിധാനവും തകർത്തു. എന്നാൽ സംഭവത്തിന് പിന്നിൽ കർഷകരല്ല സാമൂഹിക വിരുദ്ധരാണെന്നും ആരോപണമുണ്ട്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ലാത്തി വീശി.
ബിജെപി വേദി കർഷകർ കൈയേറിയതായി ആരോപണം
അമ്രിക് സിംഗ് റോഡിലെ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേൾക്കുന്നതിനിടെ ഒരു കൂട്ടം കർഷകർ മുദ്രാവാക്യം വിളിച്ച് വേദി കൈയേറിയെന്നാണ് ആരോപണം.