ചണ്ഡിഗഡ്: കേന്ദ്രത്തിന്‍റെ കാര്‍ഷിക ബില്ലുകൾക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത് മടങ്ങിയ ഭാരതീയ കിസാൻ യൂണിയൻ (ഏക്ത ഉഗ്രഹാൻ) അംഗങ്ങൾ സഞ്ചരിച്ച ബസ് പഞ്ചാബിലെ ബദിൻതയിൽ അപകടത്തിൽപ്പെട്ടു. അപകടത്തില്‍ ഒരാൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. കിഷൻഗഡ് ഗ്രാമത്തിൽ നിന്നുള്ള മുക്താർ സിങ് എന്ന കർഷകൻ ആണ് മരിച്ചത്. മരണത്തിൽ മന്ത്രി മൻപ്രീത് സിംഗ് ബാദൽ അനുശോചനം രേഖപ്പെടുത്തി. ഇന്നലെ രാത്രി 7.30നാണ് ബതിന്ദയിലെ കോട്ട്ഭാര ഗ്രാമത്തിന് സമീപത്ത് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ബസ്സിൽ 50 ഓളം കർഷകർ ഉണ്ടായിരുന്നു.
പ്രതിഷേധത്തിൽ പങ്കെടുത്ത കർഷകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു
ഭാരതീയ കിസാൻ യൂണിയൻ (ഏക്ത ഉഗ്രഹാൻ) അംഗങ്ങൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ 14 പേർക്ക് പരിക്കേറ്റു