ETV Bharat / bharat

പച്ചക്കറി ചന്ത പുനക്രമീകരിച്ച സമയത്തിൽ പ്രവർത്തിക്കാന്‍ സാധിക്കില്ല; കർഷകർ പ്രതിഷേധത്തിൽ - കൊവിഡ് 19 പ്രതിസന്ധി

കൊവിഡ് 19 പ്രതിസന്ധിയെ തുടർന്ന് പുനക്രമീകരിച്ച സമയത്തിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കർഷകർ പച്ചക്കറി സാധനങ്ങൾ റോഡിൽ എറിഞ്ഞ് പ്രതിഷേധിച്ചു

Narendra Modi  Varanasi  Subzi mandi  Tminig  പച്ചക്കറി ചന്ത  വാരണാസി  ഉത്തർ പ്രദേശ്  കർഷകർ പ്രതിഷേധത്തിൽ  കൊവിഡ് 19 പ്രതിസന്ധി  കർഷകർ പച്ചക്കറി സാധനങ്ങൾ റോഡിൽ എറിഞ്ഞ് പ്രതിഷേധിച്ചു
പച്ചക്കറി ചന്ത പ്രവർത്തിക്കാൻ പഴയ സമയം വേണം; കർഷകർ പ്രതിഷേധത്തിൽ
author img

By

Published : May 11, 2020, 4:42 PM IST

ലഖ്‌നൗ: പച്ചക്കറി ചന്തയുടെ സമയം മാറ്റിയതിനെതിരെ വാരണാസിയിൽ കർഷകരുടെ പ്രതിഷേധം. പച്ചക്കറികൾ റോഡിലേക്ക് എറിഞ്ഞാണ് കർഷകർ പ്രതിഷേധിച്ചത്. പുനക്രമീകരിച്ചിരിക്കുന്ന സമയം ഉചിതമല്ലെന്നും പഴയ സമയത്തിൽ തന്നെ പച്ചക്കറി ചന്ത പ്രവർത്തിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.

പച്ചക്കറി ചന്ത പ്രവർത്തിക്കാൻ പഴയ സമയം വേണം; കർഷകർ പ്രതിഷേധത്തിൽ

കൊവിഡ് 19 പ്രതിസന്ധി കണക്കിലെടുത്ത് താൽകാലികമായാണ് സമയത്തിൽ മാറ്റം വകുത്തിയിരിക്കുന്നതെന്ന് സ്ഥലത്തെത്തിയ സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ കർഷകരും സഹകരിക്കണമെന്നും ഉദ്യോഗസ്ഥർ അഭ്യർഥിച്ചു. പ്രശ്നത്തിൽ ഉടൻ പരിഹാരം കണ്ടെത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.