ETV Bharat / bharat

യുപിയിൽ ഒരു കുടുംബത്തിലെ നാല് പേർ തൂങ്ങിമരിച്ച നിലയിൽ

ബരാബങ്കിയിലാണ് സംഭവം നടന്നത്. ലളിത് കിഷോർ, പ്രീതി, ഇവരുടെ മക്കളായ പ്രേം, ആകൃതി എന്നിവരാണ് മരിച്ചത്.

up suicide  family found dead  family death in up  barabanki death  യുപിയിൽ തൂങ്ങിമരിച്ചു  തൂങ്ങിമരിച്ചു  കുടുംബം തൂങ്ങിമരിച്ചു  ബരാബങ്കി
യുപിയിൽ ഒരു കുടുംബത്തിലെ നാല് പേർ തൂങ്ങിമരിച്ച നിലയിൽ
author img

By

Published : Jul 14, 2020, 5:09 PM IST

ലക്‌നൗ: ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ബരാബങ്കിയിൽ ഇവർ താമസിച്ചിരുന്ന വാടക വീട്ടിലാണ് രണ്ട് കുട്ടികളടക്കം നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലളിത് കിഷോർ (40), പ്രീതി (34), ഇവരുടെ മക്കളായ പ്രേം (12), ആകൃതി (8) എന്നിവരാണ് മരിച്ചത്.

വീട്ടിലെത്തിയ പാൽക്കാരനാണ് സംഭവം ആദ്യം അറിയുന്നത്. ബെല്ലടിച്ചിട്ടും വാതിൽ തുറക്കാത്തതുകൊണ്ട് വീടിന്‍റെ ജനലിലൂടെ നോക്കിയപ്പോൾ കിഷോർ തൂങ്ങി നിൽക്കുന്നത് കണ്ടു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. മൃതദേഹങ്ങൾ ഓരോ മുറികളിൽ നിന്നാണ് കണ്ടെത്തിയത്. വീട്ടിൽ നിന്നും അത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇളയ സഹോദരനുമായുള്ള സ്വത്ത് തർക്കമാണ് മരണത്തിന് കാരണമെന്ന് കുറിപ്പിൽ എഴുതിയിട്ടുണ്ട്.

വീട്ടിൽ നിന്നും കണ്ടെത്തിയ ലാപ്‌ടോപ് പൊലീസ് പരിശോധിക്കുകയാണ്. ഡൽഹിയിലെ ഒരു സ്വകാര്യ ഫാക്‌ടറിയിൽ ജോലി ചെയ്‌തിരുന്ന ലളിത് കിഷോർ കഴിഞ്ഞ വർഷമാണ് ലക്‌നൗവിൽ സ്വന്തമായി വ്യവസായം തുടങ്ങിയത്. വീട്ടുടമസ്ഥനെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.