ന്യൂഡൽഹി: തായ്ലാന്ഡ് സന്ദർശിച്ച ഡൽഹി സ്വദേശിക്ക് കൊവിഡ് 19 സ്ഥീരീകരിച്ച സാഹചര്യത്തിൽ കുടുംബാംഗങ്ങൾ നിരീക്ഷണത്തിൽ. ഏഴ് പേരടങ്ങുന്ന കുടുംബാംഗങ്ങൾ ഇനിമുതൽ വീട്ടിൽ നിരീക്ഷണത്തിൽ തുടരും. ഇവരുടെ സാമ്പിളുകൾ പരിശോധനക്കായി അയിച്ചിട്ടുണ്ട്.
25കാരനായ യുവാവ് മലേഷ്യയുൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് മൂന്ന് പേർക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കം പുലർത്തിയ മറ്റ് ആളുകളെ കണ്ടെത്തുകയാണെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു.