ന്യൂഡൽഹി: നോയിഡയിലെ സെക്‌ടർ ഏഴിൽ പ്രവർത്തിക്കുന്ന നിർമാണ കമ്പനിയിൽ നിന്നും നാല് ലക്ഷത്തോളം വ്യാജ കൊവിഡ് പരിശോധനാ കിറ്റുകൾ പിടിച്ചെടുത്ത് നോയിഡ പൊലീസ്. സംഭവത്തിൽ കമ്പനി ഉടമയായ രാജേഷ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഡൽഹി അശോക് നഗറിലെ വീട്ടിൽ നിന്നാണ് രാജേഷ് പ്രസാദിനെ പിടികൂടിയത്. കോപ്പിറൈറ്റ് ആക്‌ട് 1957 പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. 3,97,000 വ്യാജ ദ്രുതപരിശോധന കിറ്റുകളാണ് കമ്പനിയിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്.
വ്യാജ കൊവിഡ് ടെസ്റ്റ് കിറ്റുകൾ നിർമിച്ചു; കമ്പനി ഉടമ അറസ്റ്റിൽ
3,97,000 വ്യാജ ദ്രുതപരിശോധന കിറ്റുകളാണ് നോയിഡയിൽ നിന്നും പിടികൂടിയത്.
കൊവിഡ്