ചെന്നൈ: നടൻ വിജയിയുടെ വീടിന് വ്യാജ ബോംബ് ഭീഷണി. 2020 ജൂലായ് നാല് രാത്രിയിലാണ് ബോംബ് ഭീഷണിയുമായി പൊലീസ് കൺട്രോൾ റൂമിൽ ഫോൺ കോൾ ലഭിച്ചത്. തുടർന്ന് വിജയിയുടെ സാലിഗ്രാമിലെ വീട് പൊലീസ് പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടർന്ന് വ്യാജ കോളാണെന്ന് തിരിച്ചറിഞ്ഞു. അന്വേഷണത്തിൽ വില്ലുപുരം ജില്ലയിലെ മരക്കനം പ്രദേശത്തെ മാനസിക വൈകല്യമുള്ള 21കാരനാണ് ഫോൺ ചെയ്തതെന്ന് തിരിച്ചറിഞ്ഞു. അന്വേഷണത്തിൽ മുൻ മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവർണർ കിരൺ ബേഡി എന്നിവർക്കും ഇദ്ദേഹം നേരത്തെ ഇത്തരം ഫോൺകോളുകൾ വിളിച്ചതായി വ്യക്തമായി. നടൻ രജനീകാന്തിന്‍റെ പോസ് ഗാർഡൻ വസതിക്ക് നേരെയും ജൂൺ 19 സമാനമായ ഭീഷണി ലഭിച്ചിരുന്നു. ഭീഷണി വ്യാജമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
നടൻ വിജയിയുടെ വീടിന് നേരെ വ്യാജ ബോംബ് ഭീഷണി
2020 ജൂലായ് നാല് രാത്രിയിലാണ് ബോംബ് ഭീഷണിയുമായി പൊലീസ് കൺട്രോൾ റൂമിൽ ഫോൺ കോൾ ലഭിച്ചത്.