ന്യൂഡല്‍ഹി: ഡല്‍ഹി അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടര്‍ സീമ ധാക്കയുടെ വ്യാജ അക്കൗണ്ട് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. ഈ അക്കൗണ്ടില്‍ നിന്ന് സീമ ധാക്കയുടെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. അക്കൗണ്ട് എത്രയും വേഗം നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. കാണാതായ 76 കുട്ടികളെ കണ്ടെത്തി ഡല്‍ഹി പൊലീസിന്‍റെ ഔട്ട് ഓഫ് ടേണ്‍ സ്ഥാനക്കയറ്റം ലഭിച്ച ആദ്യത്തെ വനിതയാണ് സീമ ധാക്ക.
വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സമയ്‌പൂര്‍ ബന്ദി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്‌റ്റബിള്‍ ആയിരുന്നു നേരത്തെ സീമ ധാക്ക. കാണാതായ കുട്ടികളെ കണ്ടെത്തിയത് വഴി അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടറായി സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു.