ന്യൂഡല്‍ഹി: കൊവിഡ്-19 ധനസഹായ സമാഹരണത്തിന് സഹായവുമായി സമൂഹ മാധ്യമമായ ഫേസ്ബുക്ക്. ധനസമാഹരണം നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഫേസ്ബുക്കില്‍ പേജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കും. 2015 മുതല്‍ മുന്ന് ബില്യണ്‍ ഡോളറിന്‍റെ ധനസഹായ സമാഹരണമാണ് ഫേസ്ബുക്ക് വഴി ലോകത്ത് നടന്നതെന്ന് കമ്പനി വ്യക്തമാക്കി.
രാജ്യത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ താത്പര്യമുള്ള എല്ലാവര്‍ക്കും അതിനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനമെന്ന് ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്‍റും മാനേജിങ് ഡറയക്ടറുമായ അജിത്ത് മോഹന്‍ പറഞ്ഞു. 70 സന്നദ്ധ സംഘടനകളാണ് ഫേസ്ബുക്കിലൂടെ പ്രവര്‍ത്തിക്കുന്നത്. ദി അക്ഷയ പാത്ര ഫൗണ്ടേഷന്‍, ഹെല്‍പ്പേജ് ഇന്ത്യ തുടങ്ങിയ സംഘടകള്‍ ഫേസ്ബുക്കിന്‍റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഗിവ് ഇന്ത്യ എന്ന സംഘടനയുമായി സഹകരിച്ച് സന്നദ്ധ സംഘടനകളുടെ വിശ്വാസ്യത ഉറപ്പ് വരുത്താനും ഫേസ്ബുക്ക് തയ്യാറായിട്ടുണ്ട്.
ഫേസ്ബുക്ക് വഴി നല്‍കുന്ന തുക 100 ശതമാനവും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കും. ഏപ്രില്‍ 24 മുതല്‍ മെയ് ഒന്നുവരെയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കാന്‍ അവസരം ലഭിക്കുക. 350 മില്യണ്‍ ഫോളോവേഴ്സിനൊയണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല രാജ്യത്തെ കലാകാരന്മാര്‍ പരിപാടിക്ക് പിന്തുണയര്‍പ്പിച്ച് അവരവരുടെ ഫേസ് ബുക്ക് പേജില്‍ ലൈവില്‍ വരാം.