ന്യൂഡൽഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജൂലൈ ഒന്ന് മുതൽ ഓഗസ്റ്റ് 17 വരെ കേസുകൾ നിയന്ത്രണത്തിലായിരുന്നു. തുടർന്ന് സെപ്റ്റംബർ 17 ന് 4,500 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇപ്പോൾ കൊവിഡ് കേസുകൾ വീണ്ടും നിയന്ത്രണത്തിലായി. അടുത്ത ദിവസങ്ങളില്‍ കൊവിഡ് വ്യാപനം കുറയുമെന്ന് വിദഗ്ധര്‍ സൂചന നൽകിയെന്നും അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.
കൊവിഡ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദിയുമായുള്ള ഉന്നതതല വെർച്വൽ റിവ്യൂ മീറ്റിങുകൾ ഫലപ്രദമാണെന്നും കെജ്‌രിവാൾ പറഞ്ഞു.
പുതിയ കൊവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ കേന്ദ്രസർക്കാർ, എൻജിഒ, ഡെൽഹൈറ്റ്സ് എന്നിവയുടെ സഹായത്തോടെ കൊവിഡ് കേസുകൾ നിയന്ത്രിച്ചിരുന്നെന്നും എല്ലാവരുടെയും ശ്രമങ്ങൾക്ക് നന്ദി പറയുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 30,836 സജീവ കൊവിഡ് കേസുകളാണ് ഡൽഹിയിൽ ഉള്ളത്. 2,20,866 പേരാണ് ഡൽഹിയിൽ ഇതുവരെ കൊവിഡ് മുക്തരായത്. 5,087 പേർ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചു.