ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ ദുർമന്ത്രവാദിയുടെ മർദനത്തെ തുടർന്ന് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. അജ്ജി ക്യാതനഹല്ലി സ്വദേശികളായ പ്രവീണിൻ്റെയും ഷൗലജയുടെയും മകൾ പൂർനികയാണ് മരിച്ചത്. കുട്ടി ഉറക്കത്തിൽ ദുസ്വപ്നങ്ങൾ കാണുന്നുവെന്ന് പറഞ്ഞാണ് മാതാപിതാക്കൾ കുട്ടിയുമായി മന്ത്രവാദിയായ രാകേഷിൻ്റെ അടുത്തെത്തുന്നത്. കുട്ടിയില്‍ ബാധ കൂടിയിരിക്കുന്നതിനാലാണ് ദുസ്വപ്നങ്ങൾ കാണുന്നതെന്നും ബാധ ഒഴിപ്പിച്ചു നൽകാമെന്നും രാകേഷ് മാതാപിതാക്കൾക്ക് ഉറപ്പ് നൽകി. ബാധ ഒഴിപ്പിക്കാനാണെന്ന് പറഞ്ഞ് കുട്ടിയെ തല്ലുന്നതിനിടെ കുട്ടി അബോധാവസ്ഥയിലായി. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മന്ത്രവാദി രാകേഷിനെതിരെയും സഹോദരൻ പരശുരാമിനെതിരെയും പൊലീസ് കേസെടുത്തു.
ദുർമന്ത്രവാദം; കർണാടകയിൽ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം - ദുർമന്ത്രവാദം കർണാടക
ബാധയൊഴിപ്പിക്കാനാണെന്ന് പറഞ്ഞ് കുട്ടിയെ തല്ലുന്നതിനിടെ കുട്ടി അബോധാവസ്ഥയിലായി