ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വേഗമേറിയ താരമായ ഉസൈന്‍ ബോൾട്ടിനെ പോലും വെല്ലുന്ന പ്രകടനവുമായി ആഗോള ശ്രദ്ധ നേടുകയാണ് കര്‍ണാടകയിലെ ശ്രീനിവാസ ഗൗഡ എന്ന കമ്പളയോട്ടക്കാരന്‍. ബെയ്‌ജിങ് ഒളിമ്പിക്‌സില്‍ ബോൾട്ട് 9.58 സെക്കന്‍റ് കൊണ്ട് 100 മീറ്റര്‍ ദൂരം താണ്ടിയെങ്കില്‍ 142.50 മീറ്റര്‍ ദൂരം വെറും 13.62 സെക്കന്‍റ് കൊണ്ടാണ് കര്‍ണാടകയിലെ കമ്പളയോട്ട മത്സരത്തില്‍ പോത്തിനൊപ്പം ശ്രീനിവാസ ഓടിയെത്തിയത്. അതായത് 100 മീറ്റര്‍ താണ്ടാനെടുത്ത സമയം 9.55 സെക്കന്‍റ് മാത്രം.
സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരവധി പേരാണ് ശ്രീനിവാസയുടെ പ്രകടനത്തെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടയില്‍ ശ്രീനിവാസക്ക് വേണ്ടി സ്‌പോര്‍ട്‌സ് അതോറിറ്റിയോട് കായികപരിശോധനക്ക് ശുപാര്‍ശ ചെയ്‌ത് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും രംഗത്തെത്തി. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ മികച്ച പരിശീലകരുടെ നേതൃത്വത്തില്‍ ശ്രീനിവാസയുടെ കഴിവ് പരിശോധിക്കുമെന്നും കായിക പ്രതിഭകൾക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
-
Yes @PMuralidharRao ji. Officials from SAI have contacted him. His rail ticket is done and he will reach SAI centre on monday. I will ensure top national coaches to conduct his trials properly. We are team @narendramodi ji and will do everything to identity sporting talents! https://t.co/RF7KMfIHAD
— Kiren Rijiju (@KirenRijiju) February 15, 2020 " class="align-text-top noRightClick twitterSection" data="
">Yes @PMuralidharRao ji. Officials from SAI have contacted him. His rail ticket is done and he will reach SAI centre on monday. I will ensure top national coaches to conduct his trials properly. We are team @narendramodi ji and will do everything to identity sporting talents! https://t.co/RF7KMfIHAD
— Kiren Rijiju (@KirenRijiju) February 15, 2020Yes @PMuralidharRao ji. Officials from SAI have contacted him. His rail ticket is done and he will reach SAI centre on monday. I will ensure top national coaches to conduct his trials properly. We are team @narendramodi ji and will do everything to identity sporting talents! https://t.co/RF7KMfIHAD
— Kiren Rijiju (@KirenRijiju) February 15, 2020
ആളുകൾ എന്നെ ഉസൈൻ ബോൾട്ടുമായി താരതമ്യപ്പെടുത്തുന്നു. ഇതില്‍ വളരെയധികം സന്തോഷമുണ്ട്. എന്നാല്‍ അദ്ദേഹം ലോകചാമ്പ്യനാണെന്നും താന്‍ ചെളി നിറഞ്ഞ വയലിലൂടെ ഓടുന്നവനാണെന്നും ഇ ടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശ്രീനിവാസ മനസ് തുറന്നു.
2012 മുതല്‍ കമ്പളയോട്ടത്തില്‍ പങ്കെടുക്കാറുണ്ട്. 2013ല്‍ മംഗളൂരുവില്‍ നടന്ന കമ്പളയോട്ട മത്സരത്തില്‍ എനിക്കായിരുന്നു ഒന്നാം സ്ഥാനം. എന്‍റെ വിജയത്തിന്‍റെ പങ്ക് പോത്തുകൾക്കും അവകാശപ്പെട്ടതാണ്. അവരും നന്നായി ഓടി. പക്ഷേ ബോൾട്ട് ട്രാക്കിൽ ഓടിയതിന്‍റെ റെക്കോർഡ് തകർക്കാൻ എനിക്ക് കഴിയില്ല. ഒരുപക്ഷേ ചെളി നിറഞ്ഞ വയലിലൂടെ ഓടാന്‍ ബോൾട്ടിനും സാധിക്കില്ലെന്നും ശ്രീനിവാസ പറഞ്ഞു.