ETV Bharat / bharat

കൊവിഡിന് ശേഷമുള്ള ഇന്ത്യ; സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീൻ ഡ്രൂസുമായുള്ള പ്രത്യേക അഭിമുഖം

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പട്ടിണി, ക്ഷാമം, സാമൂഹിക അസമത്വം തുടങ്ങിയ ഇന്ത്യ നേരിടുന്ന നിരവധി വികസന വിഷയങ്ങളിൽ അദ്ദേഹം ഗവേഷണം നടത്തുകയാണ്. നിലവിൽ, ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ഹോണററി പ്രൊഫസറും, റാഞ്ചി സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ വിസിറ്റിങ് പ്രൊഫസറുമാണ് ജീൻ ഡ്രൂസ്.

central government  migrant workers  Jean Dreze  india's condition after covid  india's covid condition  ജീൻ ഡ്രൂസ്  കൊവിഡിന് ശേഷം ഇന്ത്യൻ ജനത  ഭക്ഷ്യക്ഷാമം  അതിഥി തൊഴിലാളികൾ
കൊവിഡിന് ശേഷമുള്ള ഇന്ത്യ; സാമ്പത്തിക ശാസ്ത്രജ്ഞനാണ് ജീൻ ഡ്രൂസുമായുള്ള പ്രത്യേക അഭിമുഖം
author img

By

Published : May 24, 2020, 11:44 AM IST

ബെൽജിയൻ വംശജനായ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ജീൻ ഡ്രൂസ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പട്ടിണി, ക്ഷാമം, സാമൂഹിക അസമത്വം തുടങ്ങിയ ഇന്ത്യ നേരിടുന്ന നിരവധി വികസന വിഷയങ്ങളിൽ അദ്ദേഹം ഗവേഷണം നടത്തുകയാണ്. ജന്മനാടുകളിലേക്ക് മടങ്ങി പോകുന്ന അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും സാമ്പത്തിക സുരക്ഷയും ഉറപ്പുവരുത്തുക എന്നതാണ് കേന്ദ്ര സർക്കാരിന്‍റെയും സംസ്ഥാനങ്ങളുടെയും പ്രധാന ഉത്തരവാദിത്തമെന്ന് അദ്ദേഹം നിരീക്ഷിച്ചു. നിലവിൽ, ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ഹോണററി പ്രൊഫസറും, റാഞ്ചി സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ വിസിറ്റിങ് പ്രൊഫസറുമാണ് ജീൻ ഡ്രൂസ്. ദരിദ്രർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുക, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, തൊഴിൽ ഉറപ്പ് പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ നിരവധി നടപടികൾ നിലവിലെ പ്രതിസന്ധി അതിജീവിക്കാനായി അദ്ദേഹം നിർദ്ദേശിക്കുന്നു. അതിഥി തൊഴിലാളികളെ സംബന്ധിച്ച നിരവധി വിഷയങ്ങളിൽ അദ്ദേഹം ഈനാടു പ്രത്യേക ലേഖകൻ എം എൽ നരസിംഹ റെഡ്ഡിയുമായുള്ള അഭിമുഖത്തിൽ സംസാരിച്ചു.

ലോക്ക്‌ ഡൗണിന് ശേഷം, ഇന്ത്യയില്‍ ഉണ്ടാകാന്‍ പോകുന്ന ഭക്ഷ്യ പ്രതിസന്ധിയുടെ വ്യാപ്‌തി എന്തായിരിക്കാം?

ഇപ്പോഴുള്ള പൊതുവിതരണ സംവിധാനം (പിഡിഎസ്) വലിയ അളവിൽ പാവപ്പെട്ട ജനങ്ങളുടെ വിശപ്പ് അകറ്റാന്‍ സഹായിക്കുന്നതാണ്. മൂന്നു മാസത്തേക്ക് സബ്‌സിഡി നൽകികൊണ്ട് ഭക്ഷ്യധാന്യങ്ങൾ ഇരട്ടിയാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനം നല്ലൊരു നീക്കവുമാണ്. എന്നാൽ, പൊതുവിതരണ സംവിധാനത്തിന് പുറത്ത് ഇന്ത്യയിൽ 50 കോടി ജനങ്ങളുണ്ട്. എല്ലാവരും ദരിദ്രരല്ല, പക്ഷേ ബഹുഭൂരിപക്ഷം ജനങ്ങളും ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെയാണ് ജീവിക്കുന്നത്. ഈ മഹാമാരിയ്ക്കിടയിൽ അവരിൽ ഭൂരിഭാഗവും ദാരിദ്ര്യരേഖയ്ക്ക് താഴെ ആയിരിക്കാം ജീവിക്കുന്നത്.

റേഷൻ കാർഡുകൾ സ്വന്തമായി ഇല്ലാത്ത ആയിരക്കണക്കിന് പാവപ്പെട്ടവർ ഝാർഖണ്ഡിൽ വസിക്കുന്നുണ്ട്. ഭക്ഷ്യ പ്രതിസന്ധിയുടെ വ്യാപ്‌തി കണക്കാക്കാൻ പ്രയാസമാണ്, പക്ഷേ ഇന്ത്യ ഒരു നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നുവെന്നതിൽ സംശയമില്ല. പ്രതിസന്ധി മറികടക്കാൻ രാജ്യത്തെ എല്ലാ ദരിദ്ര കുടുംബങ്ങളെയും പ്രത്യേകിച്ച് റേഷൻ കാർഡുകള്‍ സ്വന്തമായി ഇല്ലാത്തവരെ പൊതുവിതരണ സംവിധാനത്തിന് കീഴിൽ ഉടൻ ഉൾപ്പെടുത്തണം. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്സിഐ) വലിയ ഭക്ഷ്യ ധാന്യ ശേഖരണം ഉണ്ട്. ഈ ഭക്ഷ്യധാന്യങ്ങൾ സർക്കാർ ഉടൻ എല്ലാ ജനങ്ങളിലേക്കും എത്തിക്കണം.

നിങ്ങളുടെ കാഴ്‌ചപ്പാടിൽ അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടോ?

സംസ്ഥാന സർക്കാരുകൾ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങളെ പിന്തുണച്ചുകൊണ്ട് കേന്ദ്ര സർക്കാരിന് കൂടുതൽ ആളുകളിലേക്ക് ദുരിതാശ്വാസം എത്തിക്കാന്‍ സാധിക്കും. കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് ഭക്ഷ്യ ശേഖരണം വിതരണം ചെയ്യുകയും, റേഷൻ കാർഡ് ഇല്ലാത്ത ആളുകൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുകയും വേണം. സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞതിനാൽ, കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് ധനസഹായം വർധിപ്പിക്കണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരം തൊഴിലവസരങ്ങൾ നൽകുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. നിലവിലെ പ്രതിസന്ധി മറികടക്കാൻ പൊതുവിതരണ സംവിധാനം, പെൻഷൻ, തൊഴിൽ, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവ രാജ്യത്തെ പാവപ്പെട്ട ജനതയെ സഹായിക്കും. പൊതു അടുക്കളകൾ സ്ഥാപിക്കുക, ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറുക തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങൾ സഹായകമാകും. നിലവിലുള്ള ക്ഷേമപദ്ധതികൾ കൂടുതൽ ഫലപ്രദമായും നടപ്പാക്കണം.

താങ്കളുടെ വീക്ഷണത്തില്‍ ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയും വലിയൊരു ഭക്ഷ്യ പ്രതിസന്ധി ഇതിന് മുന്‍പ് ഉണ്ടായിട്ടുണ്ടോ?

സ്വാതന്ത്ര്യത്തിനു മുമ്പ് ബംഗാൾ ക്ഷാമത്തിന് ഇന്ത്യ ഒരു നിശബ്‌ധ സാക്ഷിയായിരുന്നു. നമ്മൾ ഇപ്പോൾ കാണുന്നതിനേക്കാൾ വളരെ മോശമായിരുന്നു ബംഗാൾ ക്ഷാമം. അതിനുശേഷം ക്ഷാമത്തിന്‍റെ ഫലമായി ഇടയ്ക്കിടെ ഭക്ഷ്യ ക്ഷാമമുണ്ടായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 1966-67 കാലഘട്ടത്തിൽ ബീഹാറില്‍ വലിയ വരൾച്ചയുണ്ടായി. അത് ഒരു വലിയ പരിധി വരെ ബീഹാറിലെ ജനങ്ങളെ മോശമായി ബാധിച്ചു. എന്നിരുന്നാലും 1947ൽ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യ നേരിട്ട ഏറ്റവും മോശമായ അവസ്ഥയാണ് ഇപ്പോഴത്തെ ഭക്ഷ്യ പ്രതിസന്ധി എന്ന് പറയുന്നതില്‍ തെറ്റില്ല.

അതിഥി തൊഴിലാളികളുടെ മടങ്ങി പോക്ക് കൈകാര്യം ചെയ്യുന്നതിൽ സർക്കാരുകളുടെ വീഴ്‌ചയ്ക്ക് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്?

അതിഥി തൊഴിലാളികളോട് സർക്കാരുകൾക്ക് കടുത്ത മനോഭാവമാണ് കാണിച്ചത്. ടിവിയിലൂടെയും ഇന്‍റർനെറ്റിലൂടെയും നാം എല്ലാവരും അതിനു കാഴ്‌ചക്കാരുമായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി അതിഥി തൊഴിലാളികളോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ വളരെ ക്രൂരമായിരുന്നു. സർക്കാറിന്‍റെ ജോലിയോ ഭക്ഷണമോ സഹായമോ ഇല്ലാതെ ഈ തൊഴിലാളികൾ വീടുകളിൽ എത്താൻ ആയിരക്കണക്കിന് കിലോമീറ്റർ നടക്കാൻ തീരുമാനിച്ചു. ഇത് ദരിദ്രരോടുള്ള രാജ്യത്തിന്‍റെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ഈ പ്രതിസന്ധിയിൽ അവരെ സഹായിക്കുന്നതിനു പകരം നാം അവരെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുക ആയിരുന്നു.

ഇന്ത്യ കടുത്ത പോഷക പ്രതിസന്ധി നേരിടാൻ പോവുകയാണോ?

തീർച്ചയായും. ലോകത്ത് തന്നെ പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ ഏറ്റവും ഉയർന്ന ശതമാനം ഇന്ത്യയിലാണ്. വലിയ തോതിൽ പരസ്യപ്പെടുത്തിയ ക്ഷേമപദ്ധതികളും പൊതുവിതരണ സംവിധാനവും ഉണ്ടായിരുന്നിട്ടും മിക്ക ആളുകൾക്കും പട്ടിണിയിൽ നിന്ന് യാതൊരു സംരക്ഷണവുമില്ല. വയറ് നിറയുന്നത് മാത്രമല്ല പോഷകാഹാരത്തിന്‍റെ മാനദണ്ഡം എന്നു സർക്കാര്‍ സംവിധാനങ്ങള്‍ മനസിലാക്കണം. നല്ല പോഷകാഹാരത്തിൽ ശരിയായ ഭക്ഷണക്രമം, ശുദ്ധമായ ഭക്ഷണം, വെള്ളം എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിലെ ദരിദ്രർക്ക് ഇവയിലൊന്നും ലഭിക്കുന്നില്ല എന്നതാണ് വാസ്‌തവം. നിലവിലെ ലോക്ക്‌ ഡൗൺ അവരുടെ ദുരിതങ്ങൾ വർധിപ്പിച്ചു എന്നു വേണം മനസിലാക്കാന്‍. സർക്കാരിന്‍റെ സാമ്പത്തിക സഹായമില്ലാതെ അവരുടെ സ്ഥിതി കൂടുതൽ വഷളാകും.

വരും ദിവസങ്ങളിൽ അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങളിൽ സംസ്ഥാനങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടോ? താങ്കളുടെ അഭിപ്രായത്തില്‍ എന്തെങ്കിലും ശ്രമങ്ങൾ നടക്കുന്നുണ്ടോ?

ദരിദ്ര സംസ്ഥാനങ്ങൾക്ക്, പ്രത്യേകിച്ച് വടക്കുകിഴക്കൻ ഇന്ത്യയിലുള്ളവർക്ക് കൂടുതൽ സഹായം ആവശ്യമാണ്. തുടരുന്ന പ്രതിസന്ധിയുടെ ഫലമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാരമായ നഷ്‌ടം രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനികൾ താഴ്ന്ന വേതനം കൊടുത്തു കൊണ്ട് അതിഥി തൊഴിലാളികളിലൂടെ നേട്ടമുണ്ടാക്കിയെങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ തൊഴിലാളികളെ ഉപേക്ഷിച്ചു. കേന്ദ്ര സർക്കാരിന്‍റെ പിന്തുണയില്ലാതെ ഈ സംസ്ഥാനങ്ങൾക്ക് അവരുടെ തൊഴിലാളികളെ സഹായിക്കാനാവില്ല. അതിഥി തൊഴിലാളികളെ സഹായിക്കുന്നതിൽ കേന്ദ്ര സർക്കാർ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണം.

ഗ്രാമങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികൾ തിരിച്ചുവരാൻ സാധ്യതയില്ലാത്തതിനാൽ സംസ്ഥാന സർക്കാരുകൾ വരും നാളുകളില്‍ കടുത്ത തൊഴിൽ ക്ഷാമം പ്രതീക്ഷിക്കുന്നു. താങ്കളുടെ അഭിപ്രായത്തിൽ തൊഴിൽ ദൗർലഭ്യം ഒഴിവാക്കാൻ എന്താണ് പരിഹാരം?

അതിഥി തൊഴിലാളികൾ ഒരു ദിവസം അല്ലെങ്കിൽ മറ്റൊരു ദിവസം മടങ്ങിവരും. കുറച്ച് കാലത്തേക്ക് അവർ അവരുടെ ജന്മനാടുകൾക്ക് സമീപം ജോലി ഏറ്റെടുത്തേക്കാം. ബീഹാറിലെയും ഝാർഖണ്ഡിലെയും തൊഴിലാളികളുടെ ആധിക്യം കാരണം തൊഴിലാളികളുടെ അവിടങ്ങളില്‍ വേതനം കുറയാനിടയുണ്ട്. വ്യവസായ ഉടമകൾക്ക് ഈ സാഹചര്യം അനാവശ്യമായി പ്രയോജനപ്പെടുത്താനുമാകും. ചില സംസ്ഥാനങ്ങൾ തൊഴിലാളികൾക്ക് അനുകൂലമായ നിയമങ്ങൾ റദ്ദാക്കി തൊഴിൽ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് നാം ഇതിനകം തന്നെ കണ്ടു കഴിഞ്ഞു. തൊഴിലവസരങ്ങളുടെ അഭാവവും, ഭക്ഷ്യ പ്രതിസന്ധിയും തൊഴിലാളികളെ ഗുരുതരമായ സാഹചര്യങ്ങളിലേക്ക് തള്ളിവിട്ടു. മാറിയ തൊഴിൽ നിയമങ്ങൾക്കെതിരെ സംസാരിക്കുന്നതിൽ നിന്ന് ഇത് അവരെ തടയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.