വാഷിംഗ്‌ടണ്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ ആവേശമുണ്ടെന്ന് പ്രഥമ വനിത മെലാനിയ ട്രംപ്. പ്രഥമ വനിതയെന്ന നിലയില്‍ ഇന്ത്യയിലേക്കുള്ള കന്നി യാത്ര ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം ആഘോഷിക്കുന്നതിനുള്ള അവസരമാണെന്ന് മെലാനിയ ട്രംപ് ട്വീറ്റ് ചെയ്‌തു.
-
Thank you @narendramodi for the kind invitation. Looking forward to visiting Ahmedabad & New Dehli later this month. @POTUS & I are excited for the trip & to celebrate the close ties between the #USA & #India. https://t.co/49LzQPiVLf
— Melania Trump (@FLOTUS) February 12, 2020 " class="align-text-top noRightClick twitterSection" data="
">Thank you @narendramodi for the kind invitation. Looking forward to visiting Ahmedabad & New Dehli later this month. @POTUS & I are excited for the trip & to celebrate the close ties between the #USA & #India. https://t.co/49LzQPiVLf
— Melania Trump (@FLOTUS) February 12, 2020Thank you @narendramodi for the kind invitation. Looking forward to visiting Ahmedabad & New Dehli later this month. @POTUS & I are excited for the trip & to celebrate the close ties between the #USA & #India. https://t.co/49LzQPiVLf
— Melania Trump (@FLOTUS) February 12, 2020
ഇന്ത്യ സന്ദർശിക്കുന്നതിന് ക്ഷണം നൽകിയതിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് അവർ നന്ദി പറഞ്ഞു. ഈ മാസം അവസാനം അഹമ്മദാബാദും ന്യൂഡല്‍ഹിയും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മെലാനിയ പറഞ്ഞു. പ്രസിഡന്‍റ് ട്രംപും താനും ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം ആഘോഷിക്കുന്നതില്‍ ആവേശത്തിലാണ്.
അമേരിക്കൻ പ്രസിഡന്‍റിന്‍റേയും പ്രഥമ വനിതയുടെയും ഇന്ത്യാ സന്ദർശനം വളരെ സവിശേഷമായ ഒന്നാണെന്ന മോദിയുടെ ട്വീറ്റിനുള്ള മറുപടിയായാണ് മെലാനിയയുടെ ട്വീറ്റ്.
ഞങ്ങളുടെ വിശിഷ്ടാതിഥികൾക്ക് ഇന്ത്യ അവിസ്മരണീയമായ സ്വാഗതം നൽകും. ഈ സന്ദർശനം വളരെ സവിശേഷമായ ഒന്നാണ്. ഇന്ത്യ -യുഎസ്എ സൗഹൃദം കൂടുതൽ ഊട്ടിയുറപ്പിക്കാൻ വളരെയധികം മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.