ETV Bharat / bharat

ശിവസേനക്കെതിരെ വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ - shiv sena

മദൻ ശർമ എന്ന വിരമിച്ച് നേവി ഓഫീസറാണ് രാജ് ഭവനിലെത്തി പരാതി ധരിപ്പിച്ചത്

Ex-Navy officer Madan Sharma meets Mah Governor  demands action against Shiv Sena  മുംബൈ  മഹാരാഷ്ട്ര  ഗവർണർ  ഭഗത് സിംഗ് കൊശ്യരി  വിരമിച്ച നേവി ഓഫീസർ  ശിവസേന പ്രവർത്തകർ  shiv sena  governor
ശിവസേനക്കെതിരെ വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ
author img

By

Published : Sep 15, 2020, 7:40 PM IST

മുംബൈ: വാട്‌സ് ആപ്പ് സന്ദേശം കൈമാറിയതിന്‍റെ പേരിൽ ശിവസേന പ്രവർത്തകർ തന്നെ ആക്രമിച്ചു എന്ന് ആരോപിച്ച് ഒരു വിരമിച്ച നേവി ഓഫീസർ മഹാരാഷ്ട്ര ഗർവണറെ കണ്ടു. തന്നെ ആക്രമിച്ച ശിവസേന പ്രവർത്തകർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം മഹാരാഷ്ട്ര ഗർവണർ ഭഗത് സിങ് കൊശ്യരിയോട് പറഞ്ഞു. മദൻ ശർമ എന്ന വിരമിച്ച നേവി ഓഫീസറാണ് രാജ് ഭവനിലെത്തി പരാതി ധരിപ്പിച്ചത്.

ഗവർണർക്ക് നിലവിലെ സാഹചര്യത്തെക്കുറിച്ച് നല്ല ധാരണയുണ്ടെന്നും ഇത്തരത്തിലുള്ള അതിക്രമങ്ങൾ എല്ലാവർക്കും ബാധകമാണെന്നും മദൻ ശർമ പറഞ്ഞു. അക്രമിക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് തന്നതായും അദേഹം പറഞ്ഞു. അതേസമയം മദൻ ശർമയെ ആക്രമിച്ച കേസിൽ ആറ് പേരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്തു. തുടർന്ന് പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സമത നഗർ പൊലീസ് പ്രതികളെ രണ്ടാമതും അറസ്റ്റ് ചെയ്തതു. അവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

ഇന്നലെ കണ്ടിവാലിയിലെ സമത നഗർ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധം നടന്നു. റെവല്യൂഷണറി പാർട്ടി ഓഫ് ഇന്ത്യ (ആർ‌പി‌ഐ) പ്രവർത്തകർ സംസ്ഥാന സർക്കാരിനും മുംബൈ പൊലീസിനും എതിരെ പ്രതിഷേധിച്ചു. ശിവസേന നേതാക്കൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും പ്രതികൾക്കെതിരായ എഫ്‌ഐ‌ആറിൽ കൊലപാതക വിഭാഗം ഉൾപ്പെടുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.