ന്യൂഡല്‍ഹി: ഓൺലൈൻ തട്ടിപ്പിനിരയായി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോഥ. ഇ- മെയില്‍ വഴി തെറ്റിദ്ധരിപ്പിച്ച് ലോധയില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ശനിയാഴ്ച്ച ആര്‍ എം ലോധ എ സി പിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. സുഹൃത്തിന്‍റെ ഇ മെയില്‍ അക്കൗണ്ട് വഴി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് സന്ദേശം ലഭിക്കുകയായിരുന്നു. എന്നാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലഭ്യമായിരുന്നില്ല. ബന്ധുവിന്‍റെ ചികിത്സ ചിലവിനാണ് പണമെന്നായിരന്നു സന്ദേശം. തുടര്‍ന്ന് ലോധ രണ്ട് പ്രവശ്യമായി പണം മെയില്‍ വഴി നല്‍കിയ അക്കൗണ്ട് നമ്പറില്‍ അയച്ച് നല്‍കുകയായിരുന്നു. എന്നാല്‍ പണം കൈമാറിയതിന് പിന്നാലെയാണ് സുഹൃത്തിന്‍റെ ഇ മെയില്‍ ഹാക്ക് ചെയ്തതായി തിരിച്ചറിയുന്നത്. സംഭവത്തില്‍ തട്ടിപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
ഓൺലൈൻ ഹാക്കിങ്: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയ്ക്ക് ഒരു ലക്ഷം നഷ്ടമായി - ഇ മെയില്‍ ഹാക്കിംങ്
സംഭവത്തില്‍ തട്ടിപ്പുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
ന്യൂഡല്‍ഹി: ഓൺലൈൻ തട്ടിപ്പിനിരയായി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോഥ. ഇ- മെയില്‍ വഴി തെറ്റിദ്ധരിപ്പിച്ച് ലോധയില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ശനിയാഴ്ച്ച ആര്‍ എം ലോധ എ സി പിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. സുഹൃത്തിന്‍റെ ഇ മെയില്‍ അക്കൗണ്ട് വഴി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് സന്ദേശം ലഭിക്കുകയായിരുന്നു. എന്നാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലഭ്യമായിരുന്നില്ല. ബന്ധുവിന്‍റെ ചികിത്സ ചിലവിനാണ് പണമെന്നായിരന്നു സന്ദേശം. തുടര്‍ന്ന് ലോധ രണ്ട് പ്രവശ്യമായി പണം മെയില്‍ വഴി നല്‍കിയ അക്കൗണ്ട് നമ്പറില്‍ അയച്ച് നല്‍കുകയായിരുന്നു. എന്നാല്‍ പണം കൈമാറിയതിന് പിന്നാലെയാണ് സുഹൃത്തിന്‍റെ ഇ മെയില്‍ ഹാക്ക് ചെയ്തതായി തിരിച്ചറിയുന്നത്. സംഭവത്തില്‍ തട്ടിപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
https://www.ndtv.com/india-news/ex-cji-duped-rm-lodha-rajendra-mal-lodha-former-chief-justice-of-india-duped-of-rs-1-lakh-online-2046913?pfrom=home-topstories
Conclusion: