ETV Bharat / bharat

കരസേന വെടിവയ്പ്പിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

ഷോപ്പിയാന്‍ വെടിവയ്പിൽ കൊല്ലപ്പെട്ട മൂന്ന് പേരുടെയും ഡിഎൻഎ സാമ്പിളുകൾ പരിശോധിക്കും. ഇതിനായി ഡിഎസ്പി റാങ്ക് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു.

author img

By

Published : Aug 13, 2020, 5:26 PM IST

കരസേന വെടിവയ്പ്പിൽ മൂന്ന്  യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
കരസേന വെടിവയ്പ്പിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

ശ്രീനഗർ: തെക്കൻ കശ്മീരിലെ ഷോപ്പിയാനില്‍ മൂന്ന് പേർ കരസേന വെടിവയ്പ്പിൽ കൊല്ലപ്പെട്ട സംഭത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് കശ്മീർ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു. ഷോപ്പിയാന്‍ വെടിവയ്പിൽ കൊല്ലപ്പെട്ട മൂന്ന് പേരുടെയും ഡിഎൻഎ സാമ്പിളുകൾ പരിശോധിക്കും. ഇതിനായി ഡിഎസ്പി റാങ്ക് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ രാജൗരിയിലേക്ക് അയച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട മൂന്ന് പേർക്കും തീവ്രവാദ ബന്ധം ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഈ മൂന്ന് പേരെയും കാണ്മാനില്ല എന്ന പരാതി രാജൗരി ജില്ലയിലെ പീരി പൊലീസ് സ്റ്റേഷനിൽ നിലനിക്കെയാണ് മൂവരും കൊല്ലപ്പെടുന്നത്. മൂവരെയും കാണാതായി 21 ദിവസത്തിന് ശേഷമാണ് ഇവരുടെ മരണം സ്ഥിരീകരിക്കുന്നത്. എന്നാൽ ഡിഎൻഎ ഫലം വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂവെന്നും പൊലീസ് പറഞ്ഞു. എഫ്‌ഐ‌ആർ പ്രകാരം സബീർ ഹുസൈന്‍റെ മകൻ ഇംതിയാസ് അഹമ്മദ്, ബാഗാ ഖാന്‍റെ മകൻ ഇബ്രാർ അഹമ്മദ്, മുഹമ്മദ് യൂസഫിന്‍റെ മകൻ അബ്രാർ അഹമ്മദ് എന്നിവർ ജൂലൈ 15ന് കശ്മീരിൽ ജോലി ആവശ്യത്തിനായി എത്തുകയായിരുന്നു. മരിച്ചവർ പീരി തഹസിൽ നിവാസികളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.