ETV Bharat / bharat

ദൈവം മുഖ്യമന്ത്രി ആയാലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാനാകില്ലെന്ന് ഗോവ മുഖ്യമന്ത്രി - Pramod Sawant latest news

സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്വയംപൂര്‍ണ മിത്ര പദ്ധതി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് ഉദ്‌ഘാടനം ചെയ്‌തു.

ഗോവ വാര്‍ത്തകള്‍  ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വാര്‍ത്തകള്‍  തൊഴിലില്ലായ്‌മ വാര്‍ത്തകള്‍  goa latest news  Pramod Sawant latest news  goa unemployment news
ദൈവം മുഖ്യമന്ത്രി ആയാലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാനാകില്ലെന്ന് ഗോവ മുഖ്യമന്ത്രി
author img

By

Published : Oct 31, 2020, 7:28 PM IST

പനാജി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദൈവമെത്തിയാലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാനാകില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ്. വില്ലേജ് പഞ്ചായത്ത് പ്രതിനിധികളുമായി നടത്തിയ വിഡിയോ കോണ്‍ഫറൻസിലാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന. സംസ്ഥാനത്ത എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി എന്നത് നടപ്പിലാക്കാൻ പറ്റാത്ത ഒന്നാണ്. തനിക്ക് പകരം ദൈവം മുഖ്യമന്ത്രി സ്ഥാനത്തെത്തിയാലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാനാകില്ല - പ്രമോദ് സാവന്ദ് പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്വയംപൂര്‍ണ മിത്ര പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു. പദ്ധതി പ്രകാരം ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലുമെത്തി പ്രദേശങ്ങളിലെ സാഹചര്യം വിലയിരുത്തും. സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്. സ്വയംപൂര്‍ണ മിത്ര പദ്ധതിയിലൂടെ ഗ്രാമീണര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ദ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.