ETV Bharat / bharat

കുടിശിക നൽകിയില്ല; അനില്‍ അംബാനിക്കെതിരെ കോടതിയലക്ഷ്യ നടപടി

ഡിസംബറില്‍ ഒരുമാസത്തിനകം കുടിശിക അടക്കണമെന്നും അനുസരിക്കാത്ത പക്ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മൂന്ന് മാസത്തേക്കാണ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരിക.

എറിക്സണ്‍ കമ്പനിക്ക് നൽകാനുള്ള കുടിശിക നൽകിയില്ല; അനില്‍ അംബാനിക്കെതിരെ കോടതിയലക്ഷ്യ നടപടി
author img

By

Published : Feb 20, 2019, 1:50 PM IST

അനില്‍ അംബാനിക്കെതിരെ കോടതിയലക്ഷ്യനടപടി. എറിക്സണ്‍ കമ്പനിക്ക് നല്‍കാനുള്ള കുടിശിക നൽകാത്തതിലാണ് അനില്‍ അംബാനിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ജസ്റ്റ‌ിസ് നരിമാന്‍ അടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിച്ച് നല്‍കിയ വകയില്‍ 550കോടി രൂപയാണ് എറിക്‌സണ്‍ കമ്പനിക്ക് നല്‍കാനുള്ളത്.

കുടിശിക തുക നല്‍കാന്‍ വൈകിയതില്‍ മാപ്പപേക്ഷിച്ച്‌ അനില്‍ അംബാനി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. നേരത്തേ കുടിശിക തിരിച്ചടക്കണമെന്ന് കോടതി ആവശ്യപ്പെട്ടപ്പോള്‍ തന്‍റെ കമ്പനി നഷ്ടത്തിലാണെന്നും വില്‍ക്കാനുള്ള തീരുമാനത്തിലാണെന്നുമായിരുന്നു അനില്‍ അംബാനിയുടെ വാദം.

അതെസമയം, റാഫേല്‍ ഇടപാടില്‍ വലിയ തുക നിക്ഷേപിക്കാന്‍ അംബാനിയുടെ കമ്പനിക്ക് കഴിയുമെങ്കില്‍ കുടിശികയായ ചെറിയ തുക നല്‍കാന്‍ കഴിയുന്നില്ലെ എന്ന് എറിക്സണ്‍ കമ്പനി ചോദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് അംബാനിക്ക് കുടിശിക തിരിച്ചടക്കാന്‍ ഇനിയും സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.

Intro:Body:

ദില്ലി: അനിൽ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി. എറിക്സൻ കമ്പനിക്ക് നൽകാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച് അടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി പറഞ്ഞു. നാല് ആഴ്ചക്കകം തുക നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട് 

എറിക്സൻ കമ്പനിക്ക് നൽകാനുള്ള 550 കോടി കുടിശിക നൽകാനുള്ള ഉത്തരവ് അനുസരിക്കാത്തതിനാണ്  നടപടി. നാല് ആഴ്ചക്കകം തുക തിരിച്ച് നൽകിയില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്നാണ് അനിൽ അംബാനിയോട് സുപ്രീം കോടതി നൽകിയ മുന്നറിയിപ്പ് 

https://economictimes.indiatimes.com/news/politics-and-nation/ericsson-case-anil-ambani-held-guilty-of-contempt-to-be-jailed-if-he-fails-to-pay-rs-453-crore/articleshow/68073919.cms

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.