ശ്രീനഗര്‍: ഇന്ത്യയുടെ യുഎസ് അംബാസഡർ കെന്നത്ത് ഐ ജസ്റ്ററും മറ്റ് 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജമ്മു കശ്മീരിലെത്തി. പ്രത്യേക ചാര്‍ട്ടേട് വിമാനത്തില്‍ ശ്രീനഗറിലെ സാങ്കേതിക വിമാനത്താവളത്തിലാണ് പ്രതിനിധികള്‍ എത്തിയത്.
ലഫ്റ്റനന്‍റ് ഗവർണർ ജി സി മുർമു, സിവിൽ സൊസൈറ്റി അംഗങ്ങള്‍ എന്നിവരുമായി ഇവർ കൂടിക്കാഴ്ച നടത്തും. യുഎസിന് പുറമെ ബംഗ്ലാദേശ്, വിയറ്റ്നാം, നോർവേ, മാലിദ്വീപ്, ദക്ഷിണ കൊറിയ, മൊറോക്കോ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളും സംഘത്തിൽ ഉൾപ്പെടും.