ലക്‌നൗ: ലോക് ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ആരും വിശന്നിരിക്കാന്‍ പാടില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ വിശന്നിരിക്കുന്നവര്‍ക്ക് ആഹാരം വീടുകളില്‍ എത്തിച്ച് നല്‍കും. ഞായറാഴ്‌ച നോഡല്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ഉത്തതതലയോഗത്തിലാണ് തീരുമാനം.
ലോക് ഡൗണ്‍ കാലഘട്ടത്തില്‍ ആരും പുറത്തിറങ്ങരുതെന്നും എവിടെയാണോ അവിടെ തന്നെ തുടരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. ദിവസവേതന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിന് വാടക ഈടാക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. മാര്‍ച്ച് 28ന് 10,000 രൂപയുടെ പ്രത്യേക ധനസഹായം ഒരു ലക്ഷത്തോളം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്‌തതായും മുഖ്യമന്ത്രി പറഞ്ഞു.