ETV Bharat / bharat

പൽഘർ ആൾക്കൂട്ട കൊലപാതകം സിബിഐക്ക് കൈമാറണമെന്ന ഹർജിക്കെതിരെ മഹാരാഷ്ട്ര സർക്കാർ - സിബിഐ

ജുന അകാര വിഭാഗത്തിൽപ്പെട്ട സന്യാസിമാരും പൽഘറിൽ വച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മഹാരാഷ്ട്ര സർക്കാരിലും പൊലീസിലും തങ്ങൾക്ക് വിശ്വാസമില്ലെന്ന് കാട്ടിയാണ് കോടതിയിൽ ഹർജി നൽകിയത്.

Palghar lynching  CBI probe  Maharashtra govt  Maharashtra govt opposes CBI probe  പൽഘർ ആൾക്കൂട്ട കൊലപാതകം  ന്യൂഡൽഹി  സിബിഐക്ക് കൈമാറണമെന്ന ഹർജി  സിബിഐ  മഹാരാഷ്ട്ര സർക്കാർ
പൽഘർ ആൾക്കൂട്ട കൊലപാതകം സിബിഐക്ക് കൈമാറണമെന്ന ഹർജിക്കെതിരെ മഹാരാഷ്ട്ര സർക്കാർ
author img

By

Published : Aug 6, 2020, 8:56 PM IST

ന്യൂഡൽഹി: പൽഘർ ആൾക്കൂട്ട കൊലപാതക കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജികൾക്കെതിരെ മഹാരാഷ്ട്ര സർക്കാർ. അന്വേഷണത്തിൽ 300 പ്രതികൾക്കും ആറ് പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ കുറ്റപത്രങ്ങൾ സമർപ്പിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഇതിനകം സസ്‌പെൻഡ് ചെയ്തതായും സർക്കാർ സുപ്രീംകോടതിയില്‍ പറഞ്ഞു.

കേസിന്‍റെ ഗൗരവവും ധാരാളം പ്രതികൾ ഉൾപ്പെട്ടതും കണക്കിലെടുത്ത് അന്വേഷണത്തിൽ സമ്പൂർണ്ണ നീതിയും സ്വാതന്ത്ര്യവും സുതാര്യതയും നിലനിർത്താൻ ഏപ്രിൽ 20ന് സംസ്ഥാന സിഐഡിയുടെ പ്രത്യേക യൂണിറ്റിന് കേസ് കൈമാറിയതായി മഹാരാഷ്ട്ര പൊലീസിന്‍റെ അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ജനറൽ വിനായക് ദേശ്മുഖ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ഏപ്രിൽ 16 ന് നടന്ന കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ. സുഭാഷ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ച് മഹാരാഷ്ട്ര സർക്കാരിനോട് ചോദിച്ചു. അന്വേഷണ റിപ്പോർട്ടുകൾ, അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ എന്നിവ ആവശ്യപ്പെടുകയും കേസിലെ കുറ്റപത്രം സൂക്ഷ്മപരിശോധനക്കായി സമർപ്പിക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കേസിൽ വേണ്ട കാര്യങ്ങൾ ചെയ്തുവെന്നും മഹാരാഷ്ട്ര സർക്കാർ കോടതിയെ അറിയിച്ചു. അഭിഭാഷകനായ ശശാങ്ക് ശേഖർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുന്നതിനാൽ കുറ്റപത്രം പരിശോധിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു.

ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തിയ ശേഷം സിഐഡി രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചതായും കാസ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ 47 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്ന നടപടി നടക്കുകയാണെന്നും മഹാരാഷ്ട്ര പൊലീസ് പറഞ്ഞു.

സംഭവം കൈകാര്യം ചെയ്യുന്നതിലും കുറ്റകൃത്യങ്ങൾ കമ്മിഷൻ ചെയ്യുന്നതിലും പ്രഥമദൃഷ്ട്യാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർക്കും 12 കലാപ നിയന്ത്രണ പൊലീസ് ഉദ്യോഗസ്ഥർക്കും സ്‌പെഷ്യൽ ഇൻസ്പെക്ടർ ജനറൽ കൊങ്കൺ റേഞ്ച് ഷോ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു.

ഈ ഉദ്യോഗസ്ഥരിൽ നിന്ന് മറുപടി ലഭിച്ച ശേഷം അവർക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതിക്ക് ഉറപ്പ് നൽകി. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളണമെന്നും ആവശ്യപ്പെട്ടു. മൂന്നാഴ്ചയ്ക്ക് ശേഷം സുപ്രീം കോടതി ഇക്കാര്യം പരിഗണിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.