ജമ്മുകശ്മീരിലെ ബുദ്ഗാമില്‍ തീവ്രവാദികളുംസുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിച്ചു .സുറ്റ്‌സു ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു.ഏറ്റുമുട്ടലിൽ നാല് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് രണ്ട് ഭീകരര്‍ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്താനുളള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരെ സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം ഷോപിയാനില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ലഷ്കര്‍ ഇ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു കൊല്ലപ്പെട്ട ഭീകരര്‍.അനന്ത്നാഗില്‍ നിന്ന് ഒരു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു.