ശ്രീനഗർ: പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. പുൽവാമയിലെ ടിക്കൻ മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. അൽ ബാദ്ര തീവ്രവാദ സംഘടനയിലെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ തുടരുന്നതായി ജമ്മു കശ്‌മീർ പൊലീസ് അറിയിച്ചു. പൊലീസിനെയും സുരക്ഷാ സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നവംബർ 19 ന് നാഗ്രോട്ടയിൽ നടന്ന സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവർ ജയ്‌ഷ്-ഇ-മുഹമ്മദ് തീവ്രവാദികളാണ്.
പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു - ജമ്മു ഏറ്റുമുട്ടൽ
പുൽവാമയിലെ ടിക്കൻ മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്