ETV Bharat / bharat

കശ്മീരിലെ കുപ്‌വാരയിൽ വീണ്ടും ഏറ്റുമുട്ടൽ - കുപ്‌വാര

പൊലീസും സൈന്യവും സംഭവം അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ കാത്തിരിക്കുകയാണെന്നും കശ്മീർ സോൺ പൊലീസ് അറിയിച്ചു

Encounter Kupwara കുപ്‌വാര കാശ്മീർ
കാശ്മീരിലെ കുപ്‌വാരയിൽ വീണ്ടും ഏറ്റുമുട്ടൽ
author img

By

Published : Sep 5, 2020, 5:53 PM IST

ശ്രീനഗർ: കുപ്‌വാരയിലെ വാർനോ പ്രദേശമായ ഡാന ബെഹാക്കിൽ ശനിയാഴ്ച ഏറ്റുമുട്ടൽ നടന്നു. പൊലീസും സൈന്യവും സംഭവം അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ കാത്തിരിക്കുകയാണെന്നും കശ്മീർ സോൺ പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ബാരാമുള്ള ജില്ലയിലെ പട്ടാനിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായും പൊലീസ് പറഞ്ഞു.

അതേസമയം അവന്തിപോരയിലെ ട്രാൽ പ്രദേശത്തെ ബുച്ചൂ വനങ്ങളിൽ നിരോധിത തീവ്രവാദ സംഘടനയായ ജയ്ഷ്-ഇ-മുഹമ്മദ് (ജെഇഎം) തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസും സൈന്യവും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നടത്തിയ തെരച്ചിലിനിടെ, ജെഇഎമ്മിന്‍റെ മൂന്ന് ഒളിത്താവളങ്ങൾ കണ്ടെത്തി നശിപ്പിച്ചു. തിച്ചിലിൽ ഒ.ഇ.ഡി മെറ്റീരിയൽ ഉൾപ്പെടെയുള്ള കുറ്റകരമായ വസ്തുക്കൾ ഒളിത്താവളങ്ങളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. അന്വേഷണത്തിനായി കുറ്റവാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.