ETV Bharat / bharat

ഉപജീവനത്തിനായി തൊഴില്‍ കണ്ടെത്താനൊരുങ്ങുന്ന അതിഥി തൊഴിലാളികൾ - ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ലോക്ക് ഡൗൺ നടപ്പാക്കുന്നതിന് തൊട്ടു മുന്‍പുള്ള കാലം വരെയുള്ള വേതനം 90 ശതമാനം തൊഴിലാളികള്‍ക്കും ലഭിച്ചിട്ടില്ല എന്നതിനാല്‍ വലിയ തിരിച്ചടിയാണ് അവര്‍ക്ക് ജീവിതത്തിൽ ഉണ്ടായിരിക്കുന്നത്.

Employment  livelihood  new delhi  migrnat workers  അതിഥി തൊഴിലാളികൾ  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  ന്യൂഡൽഹി
ഉപജീവനത്തിനായി തൊഴില്‍ കണ്ടെത്താനൊരുങ്ങുന്ന അതിഥി തൊഴിലാളികൾ
author img

By

Published : May 29, 2020, 12:53 PM IST

കര്‍ഷക തൊഴിലാളികള്‍ക്ക് തങ്ങളുടെ സ്വന്തം ഗ്രാമങ്ങളില്‍ ഉപജീവനമാര്‍ഗം ഉറപ്പാക്കുക എന്ന ലക്ഷ്യമിട്ട് പ്രതിവര്‍ഷം 100 ദിവസം തൊഴില്‍ ഉറപ്പാക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 14 വര്‍ഷം മുന്‍പാണ് രാജ്യത്ത് ആരംഭിച്ചത്. ഇന്ന് അതിഥി തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അതായിരിക്കുന്നു ഏക പ്രതീക്ഷ. കാരണം കൊറോണ മഹാമാരി പൊട്ടി പുറപ്പെടുകയും അതിനെ തുടര്‍ന്ന് രാജ്യത്താകമാനം നടപ്പിലാക്കിയ ലോക്ക് ഡൗൺ മൂലം തൊഴില്‍ നഷ്‌ടപ്പെടുത്തുകയും ചെയ്‌തതോടെ അവരെല്ലാം തങ്ങളുടെ വീടുകളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. കൈയ്യില്‍ 100 രൂപ പോലും എടുക്കാനില്ലാതെ തൊഴില്‍ നഷ്‌ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന നിര്‍ഭാഗ്യവാന്മാരായ തൊഴിലാളികളുടെ എണ്ണം മൊത്തം അതിഥി തൊഴിലാളികളുടെ 64 ശതമാനം വരും. ലോക്ക് ഡൗൺ നടപ്പാക്കുന്നതിന് തൊട്ടു മുന്‍പുള്ള കാലം വരെയുള്ള വേതനം 90 ശതമാനം തൊഴിലാളികള്‍ക്കും ലഭിച്ചിട്ടില്ല എന്നതിനാല്‍ വലിയ തിരിച്ചടിയാണ് അവര്‍ക്ക് ജീവിതത്തിൽ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ജന്മനാട്ടില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴില്‍ കണ്ടെത്തി ഒരു പുതിയ ജീവിതം ആരംഭിക്കുവാന്‍ ആഗ്രഹിച്ച് മുന്നോട്ട് വരുന്നവരുടെ എണ്ണം ദിവസേന കൂടി കൊണ്ടിരിക്കുന്നത്.

ഏതാണ്ട് ഒമ്പത് കോടി ആളുകള്‍ ഈ പദ്ധതിയിലൂടെ തൊഴിലെടുക്കും എന്ന് പ്രതീക്ഷിക്കപ്പെടുമ്പോള്‍ 7.5 കോടി ആളുകള്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കുവാന്‍ കഴിയുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുവശത്ത് പ്രഖ്യാപിച്ചിരിക്കുന്നു. അതും വര്‍ഷം ശരാശരി 46 ദിവസത്തേക്ക് മാത്രം. ഈ മാസം തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന 4.33 കോടി ജനങ്ങളില്‍ വെറും 50 ശതമാനത്തിനു മാത്രമാണ് തൊഴില്‍ ലഭിക്കാന്‍ പോകുന്നത് എന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്. വരാനിരിക്കുന്ന കാലങ്ങളിലാകട്ടെ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടികൊണ്ടേയിരിക്കുകയും ചെയ്യും. 2019-20 വര്‍ഷത്തേക്കുള്ള പുതുക്കിയ കണക്കുകൾ പ്രകാരം തൊഴിലുറപ്പ് പദ്ധതി പ്രകാരം സര്‍ക്കാരിനുണ്ടാകാന്‍ പോകുന്ന ചെലവ് 71000 കോടി രൂപയാണ്. ഇക്കഴിഞ്ഞ ബജറ്റില്‍ 10000 കോടി രൂപയായി ഇത് വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍'' പദ്ധതി പ്രകാരം അത് വീണ്ടും 40000 കോടി രൂപയാക്കി ഉയര്‍ത്തി. ഒരു ലക്ഷം കോടി രൂപക്ക് മേല്‍ വരുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലുറപ്പ് അക്കൗണ്ടിന് കീഴീല്‍ 300 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്.

വളര്‍ന്നു കൊണ്ടിരിക്കുന്ന ആവശ്യം പരിഗണിച്ച് തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ വിശാലമാക്കേണ്ടിയിരിക്കുന്നു. ഈ അസാധാരണമായ സാഹചര്യത്തില്‍ ബജറ്റിലെ പരിമിതികള്‍ എല്ലാം മാറ്റിവെച്ചു കൊണ്ട് സര്‍ക്കാര്‍ ഈ നിര്‍ധനരായ അതിഥി തൊഴിലാളികളുടെ തൊഴില്‍ നഷ്‌ടത്തിലൂടെ ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സഹായിക്കേണ്ടിയിരിക്കുന്നു. കൊറോണ വൈറസ് ബാധ മൂലം സ്വന്തം വീടുകളിലേക്ക് തിരികെ പോരേണ്ടി വന്നവരാണല്ലോ ഇവര്‍. ലോകത്തെ ഏറ്റവും വലിയ പൊതു മരാമത്ത് പദ്ധതി എന്ന് ലോകബാങ്ക് കൊട്ടിഘോഷിച്ചിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലുറപ്പ് പദ്ധതി അതിന്‍റെ കാര്യക്ഷമമല്ലാത്ത നടപ്പിലാക്കല്‍ മൂലം കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന ഒന്നാണ്.

തെറ്റായ കണക്കെഴുത്ത്, വ്യാജ ബില്ലുകള്‍, വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഈ പദ്ധതിയെ ഗ്രസിച്ചിരിക്കുന്നു എന്ന് പാര്‍ലിമെന്‍ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ജനങ്ങളെ പറ്റിച്ച് കഴിയുന്നവരുടെ കൈയ്യിലെ വരുമാനമുണ്ടാക്കാവുന്ന നല്ലൊരു വഴിയായി മാറിയിരിക്കുന്നു അതെന്നും കമ്മിറ്റി വിമര്‍ശിക്കുകയുണ്ടായി. മാസങ്ങളോളം വേതനം നല്‍കാതെ ഉണ്ടായ കാല താമസം ഒഴിവാക്കുന്നതിനായി പ്രത്യേക നടപടികള്‍ കൈകൊള്ളുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോഴും 8500 കോടി രൂപ കുടിശിക ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

അതിഥി തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ജീവിതം വീണ്ടും കരുപിടിപ്പിക്കുവാന്‍ ഉള്ള ഒരു മാർഗമായി തൊഴിലുറപ്പ് പദ്ധതി മാറണമെങ്കില്‍ കണക്കുകള്‍ കൃത്യമായി പരിശോധിച്ച് തീര്‍പ്പാക്കുന്നത് പ്രധാനമാണെന്ന് മാത്രമല്ല പണം നല്‍കുന്ന കാര്യത്തിന് മുന്‍ ഗണന നല്‍കേണ്ടതുമുണ്ട്. ഇ-മസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് കാലബന്ധിതമായി തൊഴില്‍ നല്‍കുന്നത് തുടരുന്നതോടൊപ്പം തന്നെ തങ്ങളുടെ ജീവന്‍ പണയം വെച്ച് ജന്മനാടുകളിലേക്ക് എത്തുന്നതിനായി ആയിരകണക്കിനു കിലോമീറ്റര്‍ യാത്ര ചെയ്‌ത തൊഴില്‍ അനിവാര്യമായിട്ടുള്ള അതിഥി തൊഴിലാളികള്‍ക്ക് മുന്‍ഗണനയും നല്‍കണം. വൈകുന്നേരമാകുമ്പോഴേക്കും തന്നെ വേതനം ലഭിക്കുന്നതിനായി അതിനുള്ള പ്രക്രിയകള്‍ ഏകോപിപ്പിക്കണം.

തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ മഴക്കാലത്ത് പച്ചക്കറി തൈകള്‍ നട്ടു പിടിപ്പിക്കലും പൂന്തോട്ട നിര്‍മ്മാണവുമെല്ലാം കൊണ്ടു വരുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. തെലങ്കാന പോലുള്ള സംസ്ഥാനങ്ങള്‍ തങ്ങള്‍ വനവല്‍ക്കരണ തൊഴിലുകള്‍ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ കൊണ്ടു വരുമെന്ന് പറഞ്ഞു കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ നല്‍കുന്ന വേതനങ്ങളിലും വ്യത്യാസമുണ്ട്. ബിഹാറും ഝാര്‍ഖണ്ഡും 171 രൂപയാണ് നല്‍കുന്നതെങ്കില്‍ പഞ്ചാബും കര്‍ണാടകയും 240 രൂപക്ക് മുകളില്‍ നല്‍കുന്നുണ്ട്. വേതനം ന്യായ യുക്തമായി പരിഷ്‌കരിച്ചു കൊണ്ടും സ്ഥിതി ഗതികള്‍ മെച്ചപ്പെടുന്നതുവരെ 100 ദിവസം എന്ന കാലയളവില്‍ ഇളവുകള്‍ നല്‍കികൊണ്ടും ഈ പദ്ധതിയെ അഴിമതിയില്‍ നിന്ന് മുക്തമാക്കുവാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം. രാഷ്ട്ര പുനര്‍ നിര്‍മാണ പദ്ധതികളില്‍ തൊഴിലാളികളുടെ അർഥവത്തായ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി നിയമങ്ങളും നിബന്ധനകളും ശക്തിപ്പെടുത്തേണ്ടതുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.