ലഖ്‌നൗ: യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പോ മൊബൈയില്‍ കമ്പനി ഫാക്ടറിയിലെ ഒമ്പത് ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളെ തുടര്‍ന്ന് മെയ് എട്ടിനാണ് കമ്പനി വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ നോയിഡയില്‍ നിന്നുള്ളവരും ഒരാള്‍ ഗാസിയബാദ് സ്വദേശിയുമാണ്. കൊവിഡ് പരിശോധനക്കയച്ച 1,200 ജീവനക്കാരുടെ സാമ്പിളുകളില്‍ ഒമ്പത് ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കമ്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് സുഹാസ് എല്‍വൈ പറഞ്ഞു. കമ്പനിയിലെ മുപ്പതിനായിരത്തിലധികം വരുന്ന ജീവനക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
യുപിയില്‍ ഓപ്പോ കമ്പനി ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
കൊവിഡ് പരിശോധനക്കയച്ച 1,200 ജീവനക്കാരുടെ സാമ്പിളുകളില്‍ ഒമ്പത് ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്