ETV Bharat / bharat

ഹിമാചൽ പ്രദേശിൽ 11 പേർക്ക് കൂടി കൊവിഡ്

author img

By

Published : Jul 30, 2020, 8:00 PM IST

ഹിമാചൽ പ്രദേശിൽ ഇതുവരെ 13 പേർ മരിച്ചു. 1,371 പേർ സുഖം പ്രാപിച്ചു. സജീവമായ കേസുകളുടെ എണ്ണം 1,014 ആണ്

Covid
Covid

ഷിംല: ഹിമാചൽ പ്രദേശിൽ 11 പുതിയ കൊവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,415 ആയി. പുതിയ കേസുകളിൽ ഷിംല, ഉന എന്നിവിടങ്ങളിൽ മൂന്നും കാംഗ്ര, കിന്ന്വർ, കുളു, ബിലാസ്പൂർ, സോളൻ എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസും റിപ്പോർട്ട് ചെയ്തതായി അഡീഷണൽ ചീഫ് സെക്രട്ടറി ധീമൻ പറഞ്ഞു. ഷിംലയിൽ, പോഷ് ജാക്കു പ്രദേശത്തെ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്ക് കൊറോണ വൈറസ് ബാധിച്ചതായി ജില്ലാ അധികാരികൾ പറഞ്ഞു. ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയ ഒരു സ്ത്രീയുടെ കുടുംബാംഗങ്ങൾ ആണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചവർ.

സോളനിൽ 23, കിന്ന്വറിൽ ഏഴ്, ഉനയിൽ അഞ്ച്, ബിലാസ്പൂരിൽ നാല് എന്നിങ്ങനെ 39 രോഗികൾ ആശുപത്രി വിട്ടതായും ദിമാൻ പറഞ്ഞു. ഹിമാചൽ പ്രദേശിൽ ഇതുവരെ 13 പേർ മരിച്ചു. 1,371 പേർ സുഖം പ്രാപിച്ചു. സജീവമായ കേസുകളുടെ എണ്ണം 1,014 ആണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സജീവമായ കേസുകൾ സൊളാനിലാണ്. 360. സിർമൗർ 182, കാൻഗ്രയിൽ 114, ഷിംലയിൽ 97, മണ്ഡിയിൽ 87, ഉനയിൽ 57, ബിലാസ്പൂരിൽ 35, ചമ്പയിൽ 32, ഹാമിർപൂരിൽ 22, 11 കേസുകൾ കിന്നൗറിലും 17 എണ്ണം കുളുവിലും ഇതുവരെ റിപ്പോർട്ട്‌ ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.