ETV Bharat / bharat

ഒഡിഷയിൽ ആന വെടിയേറ്റ് ചെരിഞ്ഞ നിലയില്‍ - ആന ചെരിഞ്ഞു

ഒഡിഷയിലെ മാധാപൂർ വനമേഖലയിലാണ് സംഭവം

Elephant found dead  Odisha  Madhapur forest range  Elephant found dead in Odisha  Elephant found dead with bullet marks  ഒഡീഷ  വെടിയേറ്റ് ആന മരിച്ച നിലയിൽ  ആന ചെരിഞ്ഞു  മാധാപൂർ വനമേഖല
ഒഡീഷയിൽ വെടിയേറ്റ് ആന മരിച്ച നിലയിൽ
author img

By

Published : Jun 19, 2020, 1:26 PM IST

ഭുവനേശ്വർ: ഒഡിഷയിൽ വെടിയേറ്റ് മരിച്ച നിലയിൽ ആനയുടെ മൃതദേഹം കണ്ടെത്തി. മാധാപൂർ വനമേഖലയിലെ മുണ്ടേശ്വർ റിസർവ് വനത്തിലാണ് സംഭവം. ആന ചെരിഞ്ഞതായി നാട്ടുകാരാണ് വനം വകുപ്പിനെ അറിയിച്ചത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയക്കുകയായിരുന്നു. മൃതദേഹത്തിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജസോബന്ത സേതി പറഞ്ഞു.

ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലെ റിസർവ് വനത്തിൽ നിന്നും നേരത്തേ രണ്ട് ആനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൽ ഒരു ആനയുടെ കൊമ്പ് കാണാനില്ലെന്നും സംഭവത്തിൽ അന്വേഷണം നടന്ന് വരികയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.