ETV Bharat / bharat

കൃഷിയിടത്തിലെ കിണറ്റിൽ വീണ പിടിയാനയെ രക്ഷപ്പെടുത്തി

ധർമ്മപുരി ജില്ലയിലെ എലകുന്ദൂർ ഗ്രാമത്തിലാണ് സംഭവം. 15 മണിക്കൂർ നീണ്ട ശ്രമത്തിനു ശേഷമാണ് ആനയെ രക്ഷപ്പെടുത്തിയത്.

Elephant fell into well rescued after 15 hours struggle  കൃഷിയിടത്തിലെ കിണറ്റിൽ വീണ പിടിയാനയെ രക്ഷപെടുത്തി  ചെന്നൈ  ധർമ്മപുരി  തമിഴ്‌നാട്
കൃഷിയിടത്തിലെ കിണറ്റിൽ വീണ പിടിയാനയെ രക്ഷപെടുത്തി
author img

By

Published : Nov 19, 2020, 10:33 PM IST

ചെന്നൈ: തമിഴ്‌നാട് ധർമ്മപുരി ജില്ലയിലെ എലകുന്ദൂർ ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെ കൃഷിയിടത്തിലെ കിണറ്റിൽ വീണ 12 വയസുള്ള പിടിയാനയെ രക്ഷപ്പെടുത്തി. 15 മണിക്കൂർ നീണ്ട ശ്രമത്തിനു ശേഷമാണ് അഗ്നിശമന സേനാംഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ആനയെ രക്ഷപ്പെടുത്തിയത്. രാവിലെ, കരിമ്പിൻ തോട്ടത്തിൽ നിന്ന് കാട്ടിലേക്കുള്ള യാത്രാമധ്യേ ഗ്രാമത്തിലെ നായ്ക്കൾ ആനയെ പിന്തുടർന്നു. തുടർന്ന് ഭയന്നോടിയ ആന കിണറ്റിലേക്ക് വീഴുകയായിരുന്നെന്ന് ഗ്രാമവാസികൾ പറഞ്ഞു.

കൃഷിയിടത്തിലെ കിണറ്റിൽ വീണ പിടിയാനയെ രക്ഷപെടുത്തി

ഭീമൻ ക്രെയിൻ ഉപയോഗിച്ചാണ് ആനയെ കിണറ്റിൽ നിന്ന് രക്ഷിച്ചത്. ധർമ്മപുരി, കൃഷ്ണഗിരി ജില്ലകളിൽ നിന്നുള്ള 40 ലധികം വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. നേരത്തെ മയക്കുവെടി വച്ച് ക്രെയിൻ ഉപയോഗിച്ച് ആനയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കയർ പൊട്ടി ആന കിണറ്റിലേക്ക് വീണു. വീണ്ടും നടത്തിയ ശ്രമമാണ് വിജയം കണ്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.