പട്‌ന: ബിഹാറില്‍ ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്ന ആറ് പേര്‍ക്ക് ഷോക്കേറ്റ് പരിക്ക്. രണ്ട് പേരെ കാണാതായി. ഉയര്‍ന്ന വോള്‍ട്ടേജ് ഇലക്‌ട്രിക് വയറുമായി ബോട്ട് തട്ടിയാണ് ഷോക്കേറ്റത്. തിങ്കളാഴ്‌ച രാത്രി സമസ്‌തിപുര്‍ മേഖലയിലെ ശാന്തി നദിയില്‍ വെച്ചാണ് അപകടം നടന്നത്. പഞ്ചായത്ത് സമിതി അംഗം റാം ദുലാരി ദേവി ബ്ലോക്ക് വികസന ഓഫീസറെയും പൊലീസിനെയും അപകടവിവരം അറിയിച്ചു. കാണാതായവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ബിഹാറില്‍ ഷോക്കേറ്റ് ബോട്ട് യാത്രക്കാരായ ആറ് പേര്‍ക്ക് പരിക്ക് - high voltage electricity
ഉയര്‍ന്ന വോള്‍ട്ടേജ് ഇലക്‌ട്രിക് വയറുമായി ബോട്ട് തട്ടിയാണ് ഷോക്കേറ്റത്. രണ്ട് പേരെ കാണാതായിട്ടുണ്ട്.