ന്യൂഡൽഹി: ശ്വാശ്വതമായ രാഷ്ട്രീയ വ്യവസ്ഥയാണ് ജനാധിപത്യമെന്ന് തെളിഞ്ഞിട്ടുള്ളതാണെന്നും തെരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ.
ന്യായമായ തെരഞ്ഞെടുപ്പ് സമ്പ്രദായം നടപ്പാക്കാനും നല്ല ഭരണം ഉറപ്പാക്കാനും ഡെമോക്രാറ്റിക് രാജ്യങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനായി അവര്‍ ശക്തമായ സംവിധാനങ്ങള്‍ വികസിപ്പിക്കാറുണ്ട്. ഇലക്ഷന്‍ മാനേജ്‌മെന്‍റ് ബോഡീസ് ഓഫ് സൗത്ത് ഏഷ്യയുടെ വാര്‍ഷിക സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. വോട്ടെണ്ണിയ ശേഷം പരാജയപ്പെട്ട സ്ഥാനാര്‍ഥിക്ക് എത്ര നിരാശ തോന്നിയാലും ഫലം സ്വീകരിച്ചേ മതിയാകൂ. അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.