ഇലക്ഷന് സ്ക്വാഡ് രാജ്യത്താകമാനം നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത 667 കോടി രൂപ പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്നുമാണ് കൂടുതൽ പണം പിടിച്ചെടുത്തത്. പണവും സ്വർണ്ണവുമടക്കം 130 കോടി രൂപയാണ് തമിഴ്നാട്ടിൽ നിന്ന് അനധികൃതമായി കണ്ടെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രപ്രദേശിൽ നിന്നും 18കോടി രൂപയാണ് പരിശോധനയിൽ കണ്ടെടുത്തത്.
ഉത്തർപ്രദേശിൽ ഇലക്ഷൻ സ്ക്വാഡ് നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 120 കോടിയുടെ സാധനങ്ങൾ കണ്ടെത്തി. കണ്ടെത്തിയതിൽ കൂടുതലും മദ്യമാണെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബിൽ നിന്നും 104 കോടി രൂപയാണ് ഇതുവരെ പിടിച്ചെടുത്തത്. കർണ്ണാടകയിൽ നിന്നും 33 കോടി രൂപയാണ് പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.