ജയ്പൂർ: രാജസ്ഥാനിൽ കുടുംബ സ്വത്തിന് വേണ്ടി അമ്മയുടെ നഗ്നചിത്രങ്ങൾ വാട്സ് ആപ്പിലൂടെ ബന്ധുക്കളുമായി പങ്കുവെച്ച സംഭവത്തിൽ ദീപക് തിവാരി എന്ന 50 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് മരിച്ചതിൽ പിന്നെ വീടിന്‍റെ ഉടമസ്ഥാവകാശത്തെ ചൊല്ലി അമ്മയും മകനും തർക്കം പതിവായിരുന്നതായി ദാദബാരി പൊലീസ് പറഞ്ഞു. നഗ്നചിത്രങ്ങൾ പങ്കുവെച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു ഇയാളുടെ ലക്ഷ്യം. മകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അമ്മയുടെ നഗ്നചിത്രങ്ങൾ വാട്സ് ആപ്പിലൂടെ പങ്കുവെച്ച 50 കാരൻ അറസ്റ്റിൽ - അമ്പതുകാരൻ അറസ്റ്റിൽ
വീടിന്റെ ഉടമസ്ഥാവകാശം വിട്ട് നൽകാത്തതിന്‍റെ പേരിലാണ് അമ്മയുടെ നഗ്നചിത്രങ്ങൾ മകൻ പ്രചരിപ്പിച്ചത്
![അമ്മയുടെ നഗ്നചിത്രങ്ങൾ വാട്സ് ആപ്പിലൂടെ പങ്കുവെച്ച 50 കാരൻ അറസ്റ്റിൽ Rajasthan Nude pics on WhatsApp Rajasthan police അമ്മയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു രാജസ്ഥാൻ അമ്പതുകാരൻ അറസ്റ്റിൽ വീടിന്റെ ഉടമസ്ഥാവകാശം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7253115-221-7253115-1589820857920.jpg?imwidth=3840)