ഇന്‍ഡോര്‍: കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരുന്ന ഇന്‍ഡോറിലെ സ്നേഹലത ഗഞ്ച് ഏരിയയിലെ ഫ്ലാറ്റില്‍ വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രകാശ് ഷാ (65), ഭാര്യ സ്മിത (63) എന്നിവരാണ് മരിച്ചത്. ശരീരികാസ്യാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രകാശിനെ ചികിത്സിക്കുന്നതിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സ്മിത മറ്റ് ഫ്ലാറ്റുകളിലുള്ളവരോട് സഹായം അഭ്യര്‍ഥിച്ചിരുന്നതായും എന്നാല്‍ ആരും സഹായിക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ പ്രകാശ് ശനിയാഴ്ച വൈകിട്ടോടെ മരിക്കുയായിരുന്നുവെന്നും എം.ജി റോഡ് പൊലീസ് അറിയിച്ചു. ഭർത്താവിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ ആഘാതത്തിലായിരിക്കാം മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യ സ്മിതയും മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ദമ്പതികള്‍ക്ക് കൊവിഡ് 19 ലക്ഷണങ്ങള്‍ ഉണ്ടോയെന്നതും പരിശോധിക്കും. ഞായറാഴ്ച വരെ ഇന്‍ഡോറില്‍ 3486 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും 132 പേര്‍ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ചികിത്സ ലഭിച്ചില്ല: വൃദ്ധദമ്പതികള്‍ ഫ്ലാറ്റില്‍ മരിച്ച നിലയില്‍
ഇന്‍ഡോറിലെ സ്നേഹലത ഗഞ്ച് ഏരിയയിൽ ഫ്ലാറ്റില്‍ താമസിക്കുന്ന പ്രകാശ് ഷാ (65), ഭാര്യ സ്മിത (63) എന്നിവരാണ് മരിച്ചത്.