ETV Bharat / bharat

നെയ്‌വേലി ബോയിലര്‍ സ്ഫോടനം; ഉന്നതതല അന്വേഷണത്തിന് ഉത്തരവ് - thamilnadu news latest

ബുധനാഴ്ച ഉച്ചയോടെയാണ് തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലുള്ള നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍റെ പ്ലാന്‍റില്‍ പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. പ്ലാന്‍റിലെ രണ്ടാമത്തെ യൂണിറ്റിലുള്ള പവര്‍ പ്ലാന്‍റിലാണ് പൊട്ടിത്തെറിയുണ്ടായത്

tn
tn
author img

By

Published : Jul 1, 2020, 9:35 PM IST

ചെന്നൈ: നെയ്‌വേലി ലിഗ്നൈറ്റ് പ്ലാന്‍റിലുണ്ടായ അപകടത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. എൻ‌എൽ‌സി‌എല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള മുതിർന്ന എക്സിക്യൂട്ടീവുകളുടെ ആഭ്യന്തര അന്വേഷണ സമിതിക്ക് പുറമെയാണ് അപകടകാരണം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ എൻ‌എൽ‌സി ഇന്ത്യ ലിമിറ്റഡ്, തെർമൽ പവർ സ്റ്റേഷൻ -2 യൂണിറ്റ് അധികാരിയെ സസ്പെൻഡ് ചെയ്തു.

ബുധനാഴ്ച ഉച്ചയോടെയാണ് തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലുള്ള നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍റെ പ്ലാന്‍റില്‍ പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. പ്ലാന്‍റിലെ രണ്ടാമത്തെ യൂണിറ്റിലുള്ള പവര്‍ പ്ലാന്‍റിലാണ് പൊട്ടിത്തെറിയുണ്ടായത്. കരാര്‍ ജോലിക്കാരും സ്ഥിരം തൊഴിലാളികളും അടക്കം നിരവധി പേര്‍ അപകടസമയത്ത് ജോലിയിലുണ്ടായിരുന്നു.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആറ് പേർ സംഭവസ്ഥലത്തും മറ്റ് രണ്ട് പേർ ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്. 17 പേർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ മാസം സമാനമായ അപകടത്തിൽ എട്ട് പേർ മരിച്ചിരുന്നു. അഗ്നിശമനസേനയുടെ കഠിനമായ പരിശ്രമത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

രക്ഷാപ്രവർത്തനം നടത്താൻ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിവിധ ടീമുകളായി തിരിച്ചിട്ടുണ്ട്. തീപിടിത്തത്തിന്‍റെ യഥാർഥ കാരണം വിവിധ എൻ‌എൽ‌സി മാനേജുമെന്‍റും അന്വേഷിച്ച് വരികയാണ്.

അതേസമയം അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നേരിയ തോതില്‍ പരിക്കുള്ളവര്‍ക്ക്‌ 50000 രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി.കെ.പളനിസ്വാമിയുടെ ഓഫീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.