കൊല്‍ക്കത്ത: വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ വേദിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്. എന്ത് വിലകൊടുത്തും ഈ പ്രവണത തടയുമെന്നും മന്ത്രി പറഞ്ഞു. പൗരത്വ പ്രതിഷേധങ്ങളില്‍ രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന്‍റെ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
'നമ്മുടെ രാജ്യത്തിൽ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എങ്കിലും കോളജുകളെയും സര്‍വകലാശാലകളെയും അതില്‍നിന്നും ഒഴിവാക്കണം. വിദ്യാര്‍ഥികളെ പഠിക്കാന്‍ അനുവദിക്കണം. നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല', രമേശ് പൊഖ്രിയാൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ പറ്റി പ്രതിപക്ഷം തെറ്റായ വിവരങ്ങള്‍ പ്രച്ചരിപ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.