ETV Bharat / bharat

ഇഡി കണ്ടുകെട്ടിയ നീരവ് മോദിയുടെ സ്വത്തില്‍ ജയ്‌സാല്‍മീറില്‍ നിന്നുള്ള 48 കോടിയുടെ സ്വത്തുക്കളും - എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടേറേറ്റ്

ബുധനാഴ്‌ചയാണ് നീരവ് മോദിയുടെ 329.66 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടിയത്.

Jaisalmer news  property of Nirav Modi in Jaisalmer  rajasthan news  ED attached property of Nirav Modi  Nirav Modi’s assets worth Rs 48 crore  ഇഡി കണ്ടുകെട്ടിയ നീരവ് മോദിയുടെ സ്വത്തില്‍ ജയ്‌സാല്‍മീറില്‍ നിന്നുള്ള 48 കോടിയുടെ സ്വത്തുക്കളും  എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടേറേറ്റ്  നീരവ് മോദി
ഇഡി കണ്ടുകെട്ടിയ നീരവ് മോദിയുടെ സ്വത്തില്‍ ജയ്‌സാല്‍മീറില്‍ നിന്നുള്ള 48 കോടിയുടെ സ്വത്തുക്കളും
author img

By

Published : Jul 9, 2020, 3:03 PM IST

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടേറേറ്റ് കണ്ടുകെട്ടിയ നീരവ് മോദിയുടെ 329.66 കോടിയുടെ സ്വത്തില്‍ ജയ്‌സാല്‍മീറില്‍ നിന്നുള്ള 48 കോടിയുടെ സ്വത്തുവകകളും ഉള്‍പ്പെടുന്നു. ബുധനാഴ്‌ചയാണ് വജ്രവ്യാപാരിയും പിഎന്‍ബി തട്ടിപ്പ് കേസില്‍ പ്രതിയുമായ നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ജൂണ്‍ 8ന് നീരവ് മോദിയുടെ സ്വത്തുകള്‍ കണ്ടുകെട്ടാന്‍ മുംബൈയിലെ പ്രത്യേക കോടതി ഇഡിക്ക് അനുമതി നല്‍കിയിരുന്നു. ഇതില്‍ 48 കോടി വിലമതിക്കുന്ന ജയ്‌സാല്‍മീറിലെ സ്വത്തുകളും ഉള്‍പ്പെടുന്നു.

  • Attached properties of fugitive Nirav Modi consisting of flats, Farm House, Wind Mill, shares and bank deposits totalling to Rs. 329.66 Crore stands confiscated to the Central Government under the Fugitive Economic Offenders Act, 2018.

    — ED (@dir_ed) July 8, 2020 " class="align-text-top noRightClick twitterSection" data=" ">

കണ്ടുകെട്ടിയ സ്വത്തുക്കളില്‍ മുംബൈയിലെ സമുദ്ര മഹലിലെ നാല് ഫ്ലാറ്റുകളും, ഫാം ഹൗസും, അലിഭാഗിലെ ഭൂമിയും, ജയ്‌സാല്‍മീറിലെ വിന്‍റ് മില്ലും, ലണ്ടനിലെയും യുഎഇയിലെയും ഫ്ലാറ്റുകളും, ബാങ്ക് ഡെപ്പോസിറ്റുകളും ഉള്‍പ്പെടുന്നു. 2018ലെ എഫ്ഇഒ നിയമത്തിന്‍ കീഴിലാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ജോദയിലെ 12 വിന്‍റ് മില്ലുകളും നീരവ് മോദിയുടേതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 4 കോടിയുടെ വിപണിമൂല്യമുള്ള സ്ഥാപനങ്ങളാണിത്. പ്രാദേശിക ഭരണകൂടവും പൊലീസും ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുകളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ മുംബൈ ബ്രാഞ്ചില്‍ നിന്നും 2 ബില്ല്യണ്‍ യുഎസ് ഡോളറിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളാണ് വജ്ര വ്യാപാരിയായ നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോസ്‌കിയും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19ന് ലണ്ടനില്‍ വെച്ച് അറസ്റ്റിലായ ഇയാള്‍ യുകെ ജയിലില്‍ തടവിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.