മുംബൈ: യെസ് ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് മുംബൈയിലെ കോക്സ്&കിംഗ്സ് കമ്പനിയുടെ അഞ്ച് സ്ഥാപനങ്ങൾ റെയ്ഡ് ചെയ്ത് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്(ഇ.ഡി). കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) ആണ് ഇ. ഡി പരിശോധന നടത്തിയത്. മുബൈയിലെ ഗ്ലോബൽ ടൂർസ് ആൻഡ് ട്രാവൽ കമ്പനിയാണ് കോക്സ്&കിംഗ്സ്. യെസ് ബാങ്കിൽ നിന്നും ഏറ്റവും അധികം വായ്പ എടുത്ത കമ്പനികളിൽ ഒന്നായ കോക്സ്&കിംഗ്സിൽ 2,260 കോടി രൂപ ഓഹരി ബാങ്കിനുണ്ട്.
കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയെന്നതാണ് ഇ.ഡിയുടെ ലക്ഷ്യം. ബാങ്ക് നൽകിയ വൻതുക വായ്പകൾ പിന്നീട് നിഷ്ക്രിയ ആസ്തികളായി(നോൺ- പേർഫോമിങ് അസറ്റ്) മാറിയതുമായി ബന്ധപ്പെട്ട് യെസ് ബാങ്കിനെയും മറ്റ് നിരവധി വലിയ കോർപ്പറേറ്റ് ഗ്രൂപ്പുകളെയും ഇ.ഡി അന്വേഷിക്കുന്നുണ്ട്. മാർച്ചിൽ യെസ് ബാങ്ക് സഹ-സ്ഥാപകൻ റാണ കപൂറിനെ അറസ്റ്റ് ചെയ്യുകയും കേസിൽ ആദ്യത്തെ കുറ്റപത്രം മുംബൈയിലെ പ്രത്യേക പി.എം.എൽ.എ കോടതിയിൽ ഇ.ഡി സമർപ്പിക്കുകയും ചെയ്തിരുന്നു.
മുംബൈയിലെ കോക്സ്&കിംഗ്സ് സ്ഥാപനങ്ങളിൽ റെയ്ഡ് - യെസ് ബാങ്ക് അഴിമതി
മുബൈയിലെ ഗ്ലോബൽ ടൂർസ് ആൻഡ് ട്രാവൽ കമ്പനി യാണ് കോക്സ്&കിംഗ്സ്. യെസ് ബാങ്കിൽ നിന്നും ഏറ്റവും അധികം വായ്പ എടുത്ത കമ്പനികളിൽ ഒന്നാണിത്