ETV Bharat / bharat

കള്ളപ്പണം വെളുപ്പിക്കൽ കേസ്; തെളിവുകളുടെ ഡിജിറ്റൽ കോപ്പി റോബർട്ട് വാദ്രക്ക് കൈമാറി - യൂത്ത് കോണ്‍ഗ്രസ്സ്

കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപര്യമുണ്ടെന്ന് വാദ്ര ഫേസ്ബുക്കിലൂടെ അറിയിച്ചു. ജനങ്ങൾ ആവശ്യപ്പെട്ടാൽ താൻ രാഷ്ട്രീയത്തിലെത്തുമെന്ന് വാദ്ര നേരത്തേ വ്യക്തമാക്കിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസ്; തെളിവുകളുടെ ഡിജിറ്റൽ കോപ്പി റോബർട്ട് വാദ്രക്ക് കൈമാറി
author img

By

Published : Feb 25, 2019, 12:36 PM IST

Updated : Feb 25, 2019, 3:25 PM IST

കള്ളപ്പണ കേസുമായി ബന്ധപ്പെട്ട തെളിവുകളുടെ ഡിജിറ്റൽ കോപ്പി ആവശ്യപ്പെട്ട് റോബർട്ട് വാദ്ര നൽകിയ ഹർജിയിൽ പരിഗണിച്ച് ഡൽഹി പട്യാല ഹൗസ് കോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വാദ്രയ്ക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡിജിറ്റൽ തെളിവുകള്‍ കൈമാറി. അതേ സമയം 23,000 പേജുള്ള രേഖകള്‍ മുഴുവൻ ആവശ്യപ്പെട്ട് വാദ്ര ദില്ലി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഇതിന് എൻഫോഴ്മെന്‍റ് ഡയറക്ടേറ്റ് അഞ്ചു ദിവസത്തെ സമയം ആവശ്യപ്പെട്ടു. 23,000 പേജുള്ള രേഖകൾ ആവശ്യപ്പെട്ടത് കേസ് നീട്ടിവയ്ക്കാനുള്ള വാദ്രയുടെ തന്ത്രമാണെന്ന് എന്‍ഫോഴ്സ്മെന്‍റ് അഭിഭാഷകൻ വാദിച്ചു.

അതെ സമയം, പൊതുരംഗത്തിറങ്ങാന്‍ താല്‍പര്യമുണ്ടെന്ന് സൂചിപ്പിച്ച് റോബര്‍ട്ട് വാദ്ര രംഗത്തെത്തി. രാജ്യത്തിനും പ്രത്യേകിച്ച് ഉത്തര്‍പ്രദേശിനും വേണ്ടി ചെയ്യാന്‍ ധാരാളം കാര്യങ്ങളുണ്ടെന്നും ഇപ്പോഴത്തെ കളളക്കേസുകള്‍ തീര്‍ന്ന ശേഷം െപാതുപ്രവര്‍ത്തനങ്ങൾക്കായയി ഇറങ്ങുമെന്നും വാദ്ര ഫെയ്സ്ബുക്കില്‍ കുറിച്ചു. ബിക്കാനിർ ഭൂമിയിടപാട് കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലും വാദ്രക്കെതിരെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് വാദ്രയുടെ കുറിപ്പ്.

രാഷ്ട്രീയ പ്രവേശന മോഹം ഫേസ് ബുക്കിൽ പങ്കുവച്ചതിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകാൻ റോബര്‍ട്ട് വാദ്രയെ ക്ഷണിച്ചു കൊണ്ട് ഉത്തര്‍ പ്രദേശിലെ മൊറാദാ ബാദ് മണ്ഡലത്തിൽ ബോര്‍ഡുകള്‍ ഉയർന്നു. യൂത്ത് കോണ്‍ഗ്രസാണ് വാദ്രയെ സ്വാഗതം ചെയത് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

Intro:Body:

Enforcement Directorate (ED) provides digital copy of documents to Robert Vadra's counsel, in connection with money laundering case. Vadra had moved Delhi's Patiala House Court with an application to seek copy of the documents in possession of ED. (file pic)

Conclusion:
Last Updated : Feb 25, 2019, 3:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.