ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. മതസ്പർധ വളർത്തുന്ന രീതിയിൽ പരമാർശം നടത്തിയതിനാണ് കമ്മീഷൻ നോട്ടീസ് നൽകിയത്. ഏപ്രിൽ 19 ന് യുപിയിലെ സംബാലിൽ യോഗി ആദിത്യനാഥ് സമാജ്‍വാദി പാർട്ടി സ്ഥാനാർഥി ഷഫീഖുർ റഹ്മാനെ ‘ബാബർ കി ഔലാദ്’ ( ബാബറിന്‍റെ പുത്രൻ ) എന്ന് വിളിച്ച് അധിക്ഷേപിച്ചതിനെതിരെയാണ് കമ്മീഷന്‍റെ നോട്ടീസ്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ, റാലി, റോഡ്ഷോ, അഭിമുഖങ്ങൾ എന്നിവയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ 72 മണിക്കൂർ വിലക്കാണ് ഏർപ്പെടുത്തിയത്. ഇന്ത്യൻ പട്ടാളത്തെ ‘മോദിയുടെ സൈന്യം’ എന്നു വിശേഷിപ്പിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ 72 മണിക്കൂർ പ്രചാരണവിലക്ക് നേരിട്ട യോഗി ആദിത്യനാഥ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.