കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിങ് ആവശ്യപ്പെട്ടു.
ആരംബാഗ് ലോക്സഭാ മണ്ഡലത്തിലെ നേതാജി പ്രാഥമിക് വിദ്യാലയത്തിലെ ബൂത്തിലെയും ബാറക്പൂർ ലോക്സഭ മണ്ഡലത്തിലെ ഉദ്ബോദനി മാധ്യമിക് വിദ്യാലയ ബൂത്തിലേയും വോട്ടെടുപ്പാണ് റദ്ദാക്കിയത്.
ഈ ബൂത്തുകളിൽ മെയ്12 റീപോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടത്തിൽ പശ്ചിമ ബംഗാളിലെ ഏഴ് സീറ്റുകളിൽ വോട്ടെടുപ്പ് നടന്നു.