ETV Bharat / bharat

മഹാരാഷ്‌ട്രയിലെ നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താൻ അനുമതി - ലെജിസ്ലേറ്റീവ് കൗൺസിൽ

നിലവിൽ ശിവസേന നേതാവ് ഉദവ് താക്കറെ ഔദ്യോഗികമായി മുഖ്യമന്ത്രിയായി തുടരും

Uddhav Thackeray Maharashtra election MLC election Bhagat Singh Koshyari Election commission Election during COVID-19 മഹാരാഷ്ട്ര നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ ശിവസേന നേതാവ് ഉദവ് താക്കറെ ലെജിസ്ലേറ്റീവ് കൗൺസിൽ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി
മഹാരാഷ്ട്രയിലെ നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ അനുമതി നൽകി
author img

By

Published : May 1, 2020, 6:05 PM IST

ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മീഷൻ അനുമതി നൽകി. നിലവിൽ ശിവസേന നേതാവ് ഉദവ് താക്കറെ ഔദ്യോഗികമായി മുഖ്യമന്ത്രിയായി തുടരും. മെയ് 28 ന് മുമ്പോ അതിന് ശേഷമോ സംസ്ഥാന നിയമസഭയിലെ ഇരുസഭകളിലും നാമനിര്‍ദേശം നൽകാൻ ഭരണഘടന അനുശാസിക്കുന്നു. ഇരുസഭകളിലും അംഗമല്ലാത്തതിനാൽ 2020 മെയ് 27 ന് മുമ്പ് ഉദവ് താക്കറെ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. കൊവിഡ് 19 നെത്തുടർന്ന് ഈ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നിർത്തിവച്ചിരുന്നു. മഹാരാഷ്‌ട്രയിലെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 21 ന് മുംബൈയിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ എടുക്കുകയും എം‌എൽ‌എമാർ വോട്ട് രേഖപ്പെടുത്തുമ്പോൾ സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറെ സഹായിക്കാൻ ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ നിയമിക്കും. ഒമ്പത് നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി തെരഞ്ഞെടുപ്പ് കമ്മീഷനെഴുതിയ കത്തിനാണ് അനുമതി ലഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.