ഭുവനേശ്വര്‍: ഒഡിഷയില്‍ രണ്ട് ജില്ലകളില്‍ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഗജാപട്ടി, ഗഞ്ചാം ജില്ലകളിലാണ് അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 7.10നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഗഞ്ചാം ജില്ലയിലെ പരിബേട്ടയ്‌ക്കും തന്‍ഡിഗുഡ മേഖലയ്‌ക്കും സമീപമാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് ഭൂചലനനിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്‌തു. ഗഞ്ചാം ജില്ലയിലെ പത്രാപൂറിലും, മോഹന മേഖലയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഉദയഗിരി ബ്ലോക്കിലും നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടു.
ഒഡിഷയില്‍ രണ്ട് ജില്ലകളില്‍ ഭൂചലനം
ഇന്ന് രാവിലെ 7.10നാണ് റിക്‌ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.