ഭോപാൽ: അടിച്ചമർത്തർപ്പെട്ട ഓരോ പാക് അഭയാർഥിക്കും ഇന്ത്യൻ പൗരത്വം നൽകാതെ സർക്കാരിന് വിശ്രമമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ നൽകിക്കൊണ്ട് ജബൽപൂരിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കോൺഗ്രസുകാർക്ക് നിയമത്തെ എതിർക്കാൻ സാധിക്കും. എന്നാൽ പാകിസ്ഥാനില്‍ നിന്നുള്ള അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാതെ തങ്ങള്‍ മിണ്ടാതിരിക്കില്ല. തങ്ങളെ ആർക്കും തടയാൻ കഴിയില്ല. പാകിസ്ഥാൻ അഭയാർഥികളായ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്‌ത്യൻ വിഭാഗക്കാർക്ക് ഇന്ത്യയിൽ തുല്യ അവകാശങ്ങൾ നൽകും. നാല് മാസത്തിനുള്ളിൽ അയോധ്യയിൽ രാമക്ഷേത്രം നിര്‍മിക്കുമെന്നും അമിത് ഷാ പറഞ്ഞു.