ന്യൂഡല്‍ഹി: ഹരിയാനയില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും. ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാകും. നാളെ ഗവര്‍ണ്ണറെ കാണുമെന്ന് ബിജെപി നേതാവും ഹരിയാന മനോഹര്‍ലാല്‍ ഖട്ടാര്‍ അറിയിച്ചു. ഭൂരിപക്ഷം ഉറപ്പിക്കാനുള്ള കോൺഗ്രസിന്‍റെ തീവ്ര ശ്രമങ്ങൾക്കിടെയാണ് ബിജെപി ചടുല നീക്കത്തിലൂടെ അധികാരത്തില്‍ തുടരുന്നത്.
നല്ലകാര്യങ്ങള്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷിയെന്ന് ജെജെപി നേതാവ് ദുഷ്യന്ത് സിങ് ചൗട്ടാല നേരത്തെ പറഞ്ഞിരുന്നു. നിലവില്‍ ലോഹിത് പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ഗോപാല്‍ ഖണ്ഡയുടെ നേതൃത്വത്തില്‍ മുന്ന് സ്വതന്ത്രര്‍ ബി.ജെ.പിക്ക് പിന്‍തുണ ബി.ജെ.പിക്കുണ്ട്. അഞ്ച് ബിജെപി വിമതർ ഉൾപ്പെടെ ഏഴ് സ്വതന്ത്രരുടെ പിന്തുണയാണ് നിലവില്‍ ബിജെപിക്കുള്ളത്. ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെപി നദ്ദ, ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ അമിത് ഷായുടെ വീട്ടില്‍ നടത്തിയ ചർച്ചയില്‍ പങ്കെടുത്തു.