മുംബൈ: ടിപ്പര്‍ ലോറിയിടിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ദിൻഡോഷി ട്രാഫിക് ഡിവിഷനിലെ കോണ്‍സ്റ്റബിളായ പാണ്ഡുരാംഗ് മാരുതി സാക്‌പാലാണ് മരിച്ചത്. ജോഗേഷ്‌വാരി വെസ്റ്റേണ്‍ എക്സ്‌പ്രസ് ഹൈവേയില്‍ വെച്ചാണ് അപകടമുണ്ടായത്.
അപകടം നടന്ന ഉടന്‍ ലോറി ഡ്രൈവര്‍ ഓടി രക്ഷപെട്ടു. സംഭവത്തില്‍ വാന്‍രായി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡ്രൈവര്‍ക്കായുള്ള അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. കാന്തിവലി സ്വദേശിയാണ് മരിച്ച പാണ്ഡുരാംഗ് മാരുതി സാക്‌പാല്‍.