കൊൽക്കത്ത: തെക്കൻ ബംഗാൾ അതിർത്തിയിൽ നിന്ന് 978 കുപ്പി ഫെൻസെഡിലും 12 കിലോ കഞ്ചാവും പിടിച്ചെടുത്തു. അതിർത്തി സുരക്ഷാ സേനയാണ് പ്രതിയെ പിടികൂടിയത്. ഫെൻസെഡിലിന് 165,957 രൂപ വിലവരും. ദക്ഷിണ ബംഗാൾ അതിർത്തിയിലുള്ള ജില്ലകളിലെ വിവിധ സ്ഥലങ്ങളിലൂടെ ബംഗ്ലാദേശിലേക്ക് ലഹരിക്കടത്ത് വ്യാപകമാകുന്നുണ്ടെന്ന് സേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സുരക്ഷാ സേന പരിശോധന ശക്തമാക്കിയിരുന്നു.
ഹത്‌ഖോള ഗ്രാമത്തില്‍ നിന്നാണ് ബിഎസ്‌എഫ് പ്രതിയെ പിടികൂടിയത്. സംശയാസ്‌പദമായി നാല് പേരെ കണ്ട സേന പരിശോധന നടത്താൻ അടുത്തേക്ക് ചെന്നപ്പോഴേക്കും പക്കലുണ്ടായിരുന്ന ചാക്കുകള്‍ ഉപേക്ഷിച്ച് നാല് പേരും ഓടിരക്ഷപ്പെട്ടു. പിന്നാലെ ചെന്ന സേന ഒരാളെ പിടികൂടി. നായിബ് അലി മോന്‍ഡാല്‍ എന്നയാളാണ് അറസ്‌റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന ചാക്ക് പരിശോധിച്ചപ്പോഴാണ് കഞ്ചാവും മറ്റും കണ്ടുപിടിച്ചത്.