ETV Bharat / bharat

സുരക്ഷയും സ്വകാര്യതയും മറികടക്കുന്ന ഡ്രോൺ വ്യവസായം

നിലവിലെ സാഹചര്യത്തിൽ, സാമൂഹ്യ വിരുദ്ധർ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളുമായി സായുധരായിരിക്കുമ്പോൾ, വിവിധ രാജ്യങ്ങൾ അവരുടെ പ്രദേശങ്ങൾ എങ്ങനെ സംരക്ഷിക്കും എന്നത് ഒരു പ്രധാന ചോദ്യമാണ്.

drone
author img

By

Published : Oct 22, 2019, 6:30 PM IST

ഹൈദരാബാദ്: ഡ്രോണുകൾ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ്. സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണം ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമാണ്. അടുത്തിടെ പാകിസ്താൻ ഡ്രോണുകൾ പഞ്ചാബിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഉപേക്ഷിച്ചു. നിലവിലെ സാഹചര്യത്തിൽ, സാമൂഹ്യ വിരുദ്ധർ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളുമായി സായുധരായിരിക്കുമ്പോൾ, വിവിധ രാജ്യങ്ങൾ അവരുടെ പ്രദേശങ്ങൾ എങ്ങനെ സംരക്ഷിക്കും എന്നത് ഒരു പ്രധാന ചോദ്യമാണ്.

ഡ്രോണുകളുടെ പ്രധാന ഉപഭോക്താക്കൾ സായുധ സേനയാണ്. എന്നാൽ പൗരന്മാർക്കിടയിൽ ഡ്രോണുകളുടെ ഉപയോഗവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ, ഡോക്യുമെന്‍ററികൾ എന്നിവയുടെ ചിത്രീകരണം, വിവാഹങ്ങൾ, മറ്റ് ചടങ്ങുകൾ എന്നിവയ്ക്കായി സാധാരണക്കാർ വരെ ഡ്രോൺ ഉപയോഗിക്കുന്നു. ഇന്ത്യയിൽ ഏകദേശം 6,00,000 റോഗ് ഡ്രോണുകളുണ്ടെന്നാണ് കണക്കാക്കുന്നത്. 2021 ഓടെ ലോകമെമ്പാടുമുള്ള ഡ്രോൺ വിപണി ഏകദേശം 2200 കോടി യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ഡ്രോൺ വ്യവസായം 88.6 കോടി യുഎസ് ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

ഡ്രോണുകൾ കണ്ടെത്താനും തടയാനും വിവിധ സർക്കാരുകൾ റഡാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവയെ ഫലപ്രദമായി കണ്ടെത്തുന്നതിൽ പരാജയപ്പെടുന്നു. സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെയുണ്ടായ ആക്രമണവും യു‌എസ്‌എയിൽ ഡ്രോണുകളിലൂടെയുള്ള വിവര മോഷണവും മോശം സുരക്ഷാ നടപടികളിലേക്ക് വിരൽ ചൂണ്ടുന്നു. പ്രത്യേകം നിർമ്മിച്ച നിരവധി ഡ്രോണുകളുടെ സഹായത്തോടെ ചൈന അനധികൃതമായി വിവരങ്ങൾ ശേഖരിക്കുന്നുവെന്നും പരാതികളുയരുന്നുണ്ട്. ചൈനീസ് ഡ്രോണുകൾക്ക് വിലകുറവായതിനാൽ, ആവശ്യക്കാരുടെ എണ്ണവും വർദ്ധിച്ചു. ലോകത്തുടന്നീളമുള്ള ഡ്രോണുകളിൽ 70 ശതമാനവും ചൈനയിലാണ് നിർമ്മിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ഡ്രോണുകളുടെ ഉപയോഗം സ്വകാര്യ ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഡോക്യുമെന്‍ററികൾ ചിത്രീകരിക്കുന്നതിനും സർക്കാർ സർവേ നടത്തുന്നതിനും മാത്രമേ ഇന്ത്യയിൽ ഡ്രോണുകൾ ഉപയോഗിക്കാൻ കഴിയൂ. കഴിഞ്ഞ ഡിസംബറിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഈ നിയമത്തിൽ മാറ്റങ്ങൾ വരുത്തി.

കീടനാശിനികൾ തളിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നതിലൂടെ കർഷകരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് തടയാനാകും. അടിയന്തര ഘട്ടങ്ങളിൽ മരുന്നുകളും അടിസ്ഥാന സാധനങ്ങളും എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാം. സംസ്ഥാനത്തെ 40,000 ഗ്രാമങ്ങളുടെ ആകാശചിത്രം തയ്യാറാക്കുന്നതിനായി സർവേ ഓഫ് ഇന്ത്യ മഹാരാഷ്ട്ര സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. ഡ്രോൺ കോർപ്പറേഷനും ഡ്രോൺ സിറ്റി ഓഫ് തെലങ്കാനയും യഥാക്രമം ഡ്രോണുകൾ ഉപയോഗിക്കുന്നതിൽ ആന്ധ്രയും തെലങ്കാനയും മുൻപന്തിയിലാണ്. രാജ്യത്തെ 50 ഓളം സ്റ്റാർട്ടപ്പുകൾ ഡ്രോൺ അധിഷ്ഠിത ഗവേഷണങ്ങൾ നടത്തുന്നു. ഡ്രോണുകളുടെ പ്രാധാന്യം കണക്കിലെടുത്ത് ഡിജിസിഎ ഡിജിറ്റൽ സ്കൈ പദ്ധതി ആരംഭിച്ചു.

ഡ്രോൺ ഉപയോഗിക്കാൻ സാധാരണ പൗരന്മാർക്ക് അനുമതി വാങ്ങേണ്ടതുണ്ടെങ്കിലും വളരെ കുറച്ചുപേർ മാത്രമാണ് നിയമങ്ങൾ പാലിക്കുന്നത്. 250 ഗ്രാമിൽ താഴെ ഭാരമുള്ളതും 50 മീറ്ററിനുള്ളിൽ പറക്കുന്നതുമായ ഡ്രോണുകൾക്ക് പെർമിറ്റ് ആവശ്യമില്ല. ഡ്രോണുകൾ ഉപയോഗിച്ച് തീവ്രവാദ ഗ്രൂപ്പുകൾ തങ്ങളുടെ വ്യോമാതിർത്തികളിലൂടെ രാജ്യങ്ങളെ ആക്രമിക്കാൻ സാധ്യതയുണ്ട്. പ്രശ്നക്കാരായ ഡ്രോണുകളെ എടുത്തുമാറ്റാൻ കഴിയുമെങ്കിലും, ഇത് വളരെ ചെലവേറിയ കാര്യമാണ്. അതുകൊണ്ട് തന്നെ റിപ്പബ്ലിക് ദിനാഘോഷം, നേതാക്കളുടെ പൊതുയോഗങ്ങൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ തുടങ്ങിയ സുപ്രധാന അവസരങ്ങളിൽ മാത്രമാണ് കൗണ്ടർ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഡ്രോണുകൾ നിർമ്മിക്കുന്ന നൂറുകണക്കിന് സംഘടനകളുണ്ടെങ്കിലും അവയിൽ ചുരുക്കം പേർ മാത്രമേ ഡി‌ജി‌സി‌എ ചട്ടങ്ങൾ പാലിക്കുന്നുള്ളൂ. ഇറക്കുമതി ചെയ്യപ്പെടുന്ന ഡ്രോണുകൾ നിരീക്ഷിക്കാൻ സംവിധാനങ്ങളൊന്നുമില്ല. ചില സ്വകാര്യ സ്ഥാപനങ്ങൾ പരിശീലന പരിപാടികൾ നൽകുന്നുണ്ടെങ്കിലും വേണ്ടത്ര പരിശീലനം ലഭിച്ച ഡ്രോൺ പൈലറ്റുമാരും ഇല്ല. ദേശീയ നൈപുണ്യ വികസന സ്ഥാപനത്തിന്‍റെ (എൻ‌എസ്‌ടി‌ഐ) സഹായത്തോടെ ഹൈദരാബാദ് ഉൾപ്പെടെ നിരവധി നഗരങ്ങളിൽ ഇന്ത്യൻ സർക്കാർ ഡ്രോൺ പൈലറ്റ് കോഴ്‌സുകൾ ആരംഭിച്ചിട്ടുണ്ട്. ഉയർന്ന ജന സാന്ദ്രത ഉള്ള പ്രദേശങ്ങളിൽ, ഡ്രോണുകൾ പൗരന്മാർക്ക് നിരവധി അപകടങ്ങൾ സൃഷ്ടിക്കുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.