ETV Bharat / bharat

ജനപ്രിയ പരമ്പരകളുമായി ദൂരദര്‍ശന്‍ വീണ്ടും - ദൂരദര്‍ശന്‍

ജനുവരി 28 മുതല്‍ രാമായണവും മഹാഭാരതവും സംപ്രേഷണം ആരംഭിച്ചു കഴിഞ്ഞു. കുട്ടികളുടെ ഇഷ്‌ടപരമ്പരയായിരുന്ന ശക്തിമാന്‍ ടെലി പരമ്പരയുമടക്കം ജനങ്ങള്‍ക്ക് മുന്നില്‍ വീണ്ടുമെത്തുകയാണ്

Doordarshan  Old Shows  Ramayan  Mahabharat  Shaktimaan  Retelecast  ജനപ്രിയ പരമ്പരകളുമായി ദൂരദര്‍ശന്‍ വീണ്ടും  ദൂരദര്‍ശന്‍  ദൂരദര്‍ശന്‍ ലേറ്റസ്റ്റ് ന്യൂസ്
ജനപ്രിയ പരമ്പരകളുമായി ദൂരദര്‍ശന്‍ വീണ്ടും
author img

By

Published : Mar 31, 2020, 12:28 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്‌ഡൗണ്‍ തുടരുന്നതിനിടെ ജനപ്രിയ പരമ്പരങ്ങള്‍ പുനഃസംപ്രേഷപണം ചെയ്യാനൊരുങ്ങി ദൂരദര്‍ശന്‍. തൊണ്ണൂറുകളില്‍ കുട്ടികളുടെ ഇഷ്‌ടപരമ്പരയായിരുന്ന ശക്തിമാന്‍ ടെലി പരമ്പരയും രാമായണവും മഹാഭാരതവും ഉള്‍പ്പെടെ ഒരുപിടി പരമ്പരകളും മറ്റ് പ്രോഗ്രാമുകളുമാണ് ജനങ്ങളിലേക്ക് വീണ്ടുമെത്തുന്നത്. ഷാരൂഖാന്‍റെ സര്‍ക്കസ് സീരിസും ലോക്‌ഡൗണ്‍ സമയത്ത് ജനങ്ങളെ ആനന്ദിപ്പിക്കാന്‍ വീണ്ടുമെത്തിയിരിക്കുകയാണ്. ഏപ്രില്‍ മുതലാണ് ശക്തിമാന്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

ജനുവരി 28 മുതല്‍ രാമായണവും മഹാഭാരതവും സംപ്രേഷണം ആരംഭിച്ചു കഴിഞ്ഞു. ദിവസവും രാവിലെ 9 മണിക്കും രാത്രി 9 മണിക്കുമാണ് രാമായണം മഹാഭാരതം ഉച്ചയ്‌ക്ക് 12മണിക്കും വൈകുന്നേരം 7മണിക്കുമാണ് സംപ്രേഷണം ചെയ്യുന്നത്. ഹം ഹെയ്‌ന്‍ ന, ബ്യോംകേഷ് ഭക്ഷി, തു തോ മെയ്‌ന്‍ ന, സര്‍ക്കസ് എന്നീ പ്രോഗ്രാമുകളും സംപ്രേഷണം ആരംഭിച്ചു കഴിഞ്ഞു. ചാണക്യ, ഉപനിഷദ് ഗംഗ, ശ്രീമാന്‍ ശ്രീമതി, കൃഷ്‌ണ കാലി എന്നീ സീരിയലുകള്‍ ഏപ്രില്‍ മുതല്‍ സംപ്രേഷണം ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.